University News
ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (മേ​ഴ്സി ചാ​ൻ​സ് - പ​ഴ​യ സി​ല​ബ​സ്) പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് + പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ (2008ഉം ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ, 2009 + 2010 അ​ഡ്മി​ഷ​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മാ​ത്രം) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ, പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

പി​ജി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ

നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച അ​വ​സാ​ന വ​ർ​ഷ എം​എ/​എം​എ​സ്‌​സി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ​ക​ൾ

ഈ ​മാ​സം 14ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി 2008 അ​ഡ്മി​ഷ​ൻ മു​ത​ൽ മാ​ത്രം ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 10 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം (മേ​യ് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ 11, 12 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പിജി പ്ര​വേ​ശ​ന റാ​ങ്ക് ലിസ്റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​നവ​കു​പ്പു​ക​ളാ​യ ലീ​ഗ​ൽ സ്റ്റ​ഡീ​സ്, മ​ല​യാ​ളം, മ്യൂ​സി​ക്, ലൈ​ഫ് സ​യ​ൻ​സ്, അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ പിജി പ്രോഗ്രാമു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷാ (2017 അ​ഡ്മി​ഷ​ൻ) റാ​ങ്ക്‌ലിസ്റ്റ് സർവകലാശാല വെബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ്വാശ്രയ/അൺഎയ്ഡഡ് കോളജുകളുടെ വിവരങ്ങൾ നൽകണം

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ അന്വേഷിക്കുന്നതിന് നിയമിക്കപ്പെട്ട ഉന്നതതല കമ്മീഷൻ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ/അൺ എയ്ഡഡ് കോളജുകളെ സംബന്ധിച്ച വിവിധ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന് കമ്മീഷൻ അയച്ചുതന്ന ഫോം കണ്ണൂർ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫോറം പൂരിപ്പിച്ച് എട്ടിനകം കമ്മീഷന്‍റെ ഇമെയിലിൽ ( [email protected]) അയയ്ക്കണം.

അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പിജി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 20 വരെ നീട്ടി.

ബിരുദപ്രവേശനം നാലാം അലോട്ട്മെന്‍റ്

കണ്ണൂർ സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ സർവകലാശാല ഫീസ് എസ്ബിഐ കളക്ട് മുഖേന മാത്രം അടച്ച് ഫീസ് അടച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് 10ന് വൈകുന്നേരം അഞ്ചിനകം അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്മെന്‍റ് റദ്ദാകും. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച് സർവകലാശാല ഫീസ് അടച്ചവർ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.

കോളജ് പ്രവേശനം

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ 10, 11 തീയതികളിൽ അതത് കോളജുകളിൽ പ്രവേശനം നേടണം. അലോട്ട്മെന്‍റ് മെമ്മോ വെബ്സൈറ്റിൽനിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്ട്മെന്‍റ് മെമ്മോ, ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ടുകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സംവരണ സംബന്ധമായ മറ്റ് രേഖകൾ (നേറ്റിവിറ്റി, കമ്യൂണിറ്റി, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് അംഗീകരിച്ച ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ) വെയിറ്റേജ് അനുവദിക്കുന്നതിന് ആവശ്യമായ രേഖകൾ (എൻഎസ്എസ്/എൻസിസി, എക്സ് സർവീസ്മെൻ തുടങ്ങിയവ), എസ്എസ്എൽസി ബുക്ക്, ആധാർ കാർഡ് എന്നിവ സഹിതം അതത് കോളജുകളിൽ ഹാജരാകണം. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്‍റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് നാലാമത്തെ അലോട്ട്മെന്‍റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. നാലാമത്തെ അലോട്ട്മെന്‍റിൽ ഹയർ ഓപ്ഷൻ ലഭിക്കാത്ത താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾ മുഴുവൻ ഫീസുകളും അടച്ച് അതത് കോളജുകളിൽ പ്രസ്തുത തീയതികളിൽത്തന്നെ സ്ഥിരം പ്രവേശനം നേടണം.