University News
ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് ഹാൾ ടിക്കറ്റ്
14 ന് ആരംഭിക്കുന്ന ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് സപ്ലിമെന്‍ററി (2008 അഡ്മിഷൻ മുതൽ മാത്രം) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അഞ്ചരക്കണ്ടി കണ്ണൂർ ഡെന്‍റൽ കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ചു. അർഹരായ വിദ്യാർഥികൾ അവിടെനിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

തുറന്ന സംവാദം

ക​ണ്ണൂ​ർ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​ആ​ർ. ജ​യ​ശീ​ല​ൻ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 17ന് രാ​വി​ലെ 11ന് ​ഡോ. പി.​കെ രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ നടക്കും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂ​ന്നുദി​വ​സം മുന്പു മു​ത​ൽ ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാന്പസിലെ മ​ല​യാ​ളം വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ലഭിക്കും.

എംഎ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് കോംപ്രി​ഹെ​ൻ​സീ​വ് വൈ​വ, പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ

നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് (റ​ഗു​ല​ർ,​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ കോംപ്രി​ഹെ​ൻ​സീ​വ് വൈ​വ, പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ 17, 18 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നടക്കും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ളജു​മാ​യി ബ​ന്ധ​പ്പെ​ടണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എംഎ ഹി​ന്ദി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ വൈ​വ​വോ​സി 24ന് ​തലശേരി ഗ​വ. ബ്ര​ണ്ണ​ൻ കോ​ളജി​ൽ നടക്കും. വിദ്യാർഥികൾ കോ​ളജു​മാ​യി ബ​ന്ധ​പ്പെ​ടണം.

മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ, വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (എംടിടിഎം) (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ, വൈ​വ വോ​സി 14ന് ​മു​ന്നാ​ട് പീ​പ്പി​ൾ​സ് കോഓപ്പറേറ്റീവ് ​ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ളജി​ൽ നടക്കും. വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​വ​രാ​വ​കാ​ശത്തിന് കോ​ർ​ട്ട് ഫീ ​സ്റ്റാ​ന്പ് സ്വീ​ക​രി​ക്കി​ല്ല

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്കൊ​പ്പം അ​പേ​ക്ഷാ​ഫീ​സ്, പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മ​റ്റു ചെ​ല​വു​ക​ൾ എ​ന്നി​വ​യ്ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ടി​ൽ (അ​ക്കൗ​ണ്ട് ന​ന്പ​ർ. 57015176715) അ​ട​ച്ച എ​സ്ബി​ഐ പേ ​ഇ​ൻ​സ്‌ലി​പ്പ്/ സ​ർ​വ​ക​ലാ​ശാ​ല ഫൈ​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ പേ​രി​ലെ​ടു​ത്ത എ​സ്ബി​ഐ താ​വ​ക്ക​ര കാ​ന്പ​സി​ൽ മാ​റാ​ൻ പ​റ്റു​ന്ന ഡി​ഡി/​സ​ർ​വ​ക​ലാ​ശാല ഫൈ​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ പേ​രി​ലെ​ടു​ത്ത ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ ഓ​ർ​ഡ​ർ/86580010296 (27) KUS എ​ന്ന ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടി​ൽ അ​ട​ച്ച ട്ര​ഷ​റി ച​ലാ​ൻ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. കോ​ർ​ട്ട് ഫീ ​സ്റ്റാ​ന്പ് വി​വ​രാ​വ​കാ​ശ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്കു ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

സേ/​ഇം​പ്രൂ​വ്മെ​ന്‍റ് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി സേ/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

എം​എ ഭ​ര​ത​നാ​ട്യം സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ എം​എ ഭ​ര​ത​നാ​ട്യം കോ​ഴ്‌​സി​ല്‍ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കു നീ​ക്കി​വ​ച്ച ര​ണ്ടു സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ഡി​ഗ്രി​യും ഭ​ര​ത​നാ​ട്യ​ത്തി​ല്‍ അ​ഭി​രു​ചി​യു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫ​ക്ക​റ്റ് സ​ഹി​തം ഓ​ഫീ​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 0497 2800976, 2801723.