University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മാ​റ്റി​വ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ 17 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന എ​ല്ലാ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം പ​രീ​ക്ഷ 21ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം (സ​പ്ലി​മെ​ന്‍റ​റി 2013 നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി​യു​ടെ എ​യ​ർ​ഫെ​യ​ർ​സ് ആ​ൻ​ഡ് ടി​ക്ക​റ്റിം​ഗ് പ​രീ​ക്ഷ 21ന് ​ന​ട​ത്തും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

നാ​ലാം സെ​മ​സ്റ്റ​ർ വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ വോ​സി 19, 20, 21, 25 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

പി​ജി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം​സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2017), നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി/​എം​സി​ജെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​ക​ളു​ടെ ടൈ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.