University News
എം​എ​സ്‌സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ർ​ട്ട്​ര​ണ്ട് ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 13ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈമാസം 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 26ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 130 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി: 180), പ്രാ​ക്ടി​ക്ക​ൽ 510 (സ​പ്ലി: 510), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രോ​ജ​ക്ട് 760, വൈ​വ 160, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ. ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെടുക്കു​ന്ന അ​പേ​ക്ഷാഫോ​മി​ന് 40 രൂ​പ​യു​ടെ ച​ലാ​ൻ അ​ട​യ്ക്കേ​ണ്ട​താ​ണ്.

ഒ​ന്നാംവ​ർ​ഷ പി​ജി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

18ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാംവ​ർ​ഷ എം​എ/​എം​എ​സ്‌സി/ ​എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ നാല് മു​ത​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​ക​ൾ ഓ​ക്ടോ​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈമാസം 13 മു​ത​ൽ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം ച​ലാ​ൻ, എ​പി​സി എ​ന്നി​വ 20ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ, തി​യ​റി (റ​ഗു​ല​ർ) 130 രൂ​പ പേ​പ്പ​റൊ​ന്നി​ന്, ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രോ​ജ​ക്ട് 460, വൈ​വ 90, മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ​സ് 150. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത അ​പേ​ക്ഷാഫോ​മി​നു 40 രൂ​പ​യു​ടെ ച​ലാ​ൻ അ​ധി​ക​മാ​യി അ​ട​യ്ക്കേ​ണ്ട​താ​ണ്.

എം​എ​സ്‌​സി ഫി​സി​ക്സ് പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ൽ എം​എ​സ്‌​സി ഫി​സി​ക്സി​ൽ എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​സി​ക്സ് വ​കു​പ്പി​ൽ എ​ട്ടി​നു രാ​വി​ലെ 10.30 ന് ​ഹാ​ജ​രാ​ക​ണം.