University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​കോം/​ബി​ബി​എ/ ബി​എ​സ്‌സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2011 പ്ര​വേ​ശ​നം മു​ത​ൽ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​എ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ/​ബി​സി​എ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എസ്‌സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ 17ന്

ഈമാസം 16ലേ​ക്ക് മാ​റ്റി​വ​ച്ച ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ 17ന് ​ന​ട​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃക്ര​മീ​ക​രി​ച്ചു.

ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ2017 മെ​ക്കാ​നി​ക്ക​ൽ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 19, 20 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.