University News
മൂ​ന്നാം വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ- വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം- പ​രീ​ക്ഷാ​ഫീ​സ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യ​ഭ്യാ​സ മൂ​ന്നാം വ​ർ​ഷ ബി​രു​ദ (മാ​ർ​ച്ച് 2018) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 2015ൽ ​പ്ര​വേ​ശ​നം നേ​ടി​യ അ​പേ​ക്ഷ​ക​ർ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ്കാ​ർ​ഡ് എ​ന്നി​വ​യു​ടെ ഫീ​സ​ട​ക്കം ആ​കെ ഫീ​സ് ബി​കോം (1,165 രൂ​പ), ബിഎ​സ്‌സി (1,085 ​രൂ​പ), ബി​സി​എ (1,515രൂ​പ), ബി​ബി​എ (1,165 രൂ​പ), ബിഎ ഇം​ഗ്ലീ​ഷ് (1,015 രൂ​പ), ബി​എ മ​ല​യാ​ളം (1,155രൂ​പ), ബിഎ ഇ​ക്ക​ണോ​മി​ക്സ്(1,165രൂ​പ), ബിഎ ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, പൊ​ളിറ്റി​ക്ക​ൽ സ​യ​ൻ​സ്, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (1,085രൂ​പ) എ​ന്നീ നി​ര​ക്കി​ൽ അ​ട​ച്ച് അ​പേ​ക്ഷി​ക്കണം.

മൂ​ന്നാം​വ​ർ​ഷ ബി​രു​ദ​പ​രീ​ക്ഷ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഇം​പ്രൂ​വ്മെ​ന്‍റ്​മാ​ർ​ച്ച് 2018

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ​പ​രീ​ക്ഷ മാ​ർ​ച്ച്/​ഏ​പ്രി​ൽ 2017ൽ ​വി​ജ​യി​ച്ച​വ​ർ, മാ​ർ​ച്ച് 2018ലെ ​മൂ​ന്നാം​വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്പോ​ൾ നേ​ര​ത്തെ ല​ഭി​ച്ച ഒ​റി​ജി​ന​ൽ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ്/​ഫൈ​ന​ൽ ഗ്രേ​ഡ് കാ​ർ​ഡു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കണം.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

നാളെ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും (ബി​പി​എ​ഡ്/ എം​പി​എ​ഡ് ഒ​ഴി​കെ) 25 ലേ​ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല

തു​റ​ന്ന സം​വാ​ദം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സി​ന്ധ്യ ക്രി​സ്റ്റ​ഫ​ർ എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന​ സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) നാളെ ​രാ​വി​ലെ 11ന് ​സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

എം​ഫി​ൽ ഹി​സ്റ്റ​റി കോ​ഴ്സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയിൽ 201718 അ​ധ്യ​യ​നവ​ർ​ഷ​ത്തെ എം​ഫി​ൽ ഹി​സ്റ്റ​റി കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​ല​ശേ​രി ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ലാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. 55 ശ​ത​മാ​ന​ത്തി​ൽ മാ​ർ​ക്കി​ൽ കു​റ​യാ​ത്ത (ത​ത്തു​ല്യ ഗ്രേ​ഡോ​ടുകൂ​ടി) ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പി​ജി പാ​സാ​യാ​ൽ മ​തി​യാ​കും.​ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് 5% മാ​ർ​ക്ക് ഇ​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷാ​ഫോ​മി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ്, ധ​ർ​മ​ടം എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടണം.(​ഫോ​ണ്‍: 04902346027). അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് 30 വ​രെ സ​മ​ർ​പ്പി​ക്കാം.


സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

201718 അ​ധ്യ​യ​നവ​ർ​ഷ​ത്തേ​ക്കു​ള്ള സു​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് സ്കോ​ള​ർ​ഷി​പ്പി​നാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയിൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ൺ​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽനി​ന്നു​ള്ള സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി.​കൃ​ഷ്ണ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി സു​ധാ​കൃ​ഷ്ണ​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്കോ​ള​ർ​ഷി​പ്പാ​ണി​ത്.​വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 15.