University News
ര​ണ്ടാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 19ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ (ഏ​പ്രി​ൽ 2018) ബി​രു​ദ പ​രീ​ക്ഷ​യു​ടെ (2011 പ്ര​വേ​ശ​നം മു​ത​ൽ) ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി, ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണം. (ഫോ​ണ്‍ ന​ന്പ​ർ: 04972715475, 76, 77, 78).

നാ​ലാം സെ​മ​സ്റ്റ​ർ പി​ജി ഹാ​ൾ​ടി​ക്ക​റ്റ്

18ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി/ ​എം​കോം/​എം​ടി.​ടി​എം (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ മാ​ർ​ച്ച് 2018) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും 16, 17, 18, 24, 25 തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മാ​ന​ന്ത​വാ​ടി, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ്, ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി, പീ​പ്പി​ൾ​സ് കോ​ഓ​പ്പ്. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മു​ന്നാ​ട്, ഇ.​കെ. നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്, എ​ളേ​രി​ത്ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.