ബിഎസ്സി ഓണേഴ്സ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ, 2017 നവംബർ മാസത്തിൽ നടത്തിയ മൂന്ന്, അഞ്ച് സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രി (റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ (ഓണ്‍ലൈൻ മുഖേന) മേയ് രണ്ടു വരെ സ്വീകരിക്കും.
പ്രായോഗിക പരീക്ഷ, പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 23, 24, 25, 26, 27, 30 തീയതികളിലായി വിവിധ കോളജുകളിൽ നടക്കും. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.
ആറാം സെമെസ്റ്റർ ബികോം ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ,സപ്ലിമെന്ററി,സിസിഎസ്എസ് സപ്ലിമെന്ററി മേയ്2018)യുടെ പ്രായോഗിക പരീക്ഷകൾ 25, 26 തീയതികളിലും പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷ 27, 28, 30 തീയതികളിലും വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പുനർ മൂല്യനിർണയ ഫലം
കണ്ണൂർ സർവകലാശാല 2017 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും 2017 ഏപ്രിലിൽ നടത്തിയ ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസം ബിരുദ പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടക്കും. മാർക്കിലോ ഗ്രേഡ്, ഗ്രേഡ് പോയിന്റിലോ മാറ്റമുള്ളവർ റിസൽട്ട് മെമ്മോയുടെ ഡൗണ്‍ലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.