ഇംപ്രൂവ്മെന്റ് അപേക്ഷാതീയതി
ഏപ്രിൽ 26ന് പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി , മാർച്ച് 2017 ന്റെ ഇം പ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ ഇന്ന് സർവകലാശാലയിൽ നേരിട്ടുവന്ന് രജിസ്റ്റർ ചെയ്യണം.
ഓറിയന്റേഷൻ പ്രോഗ്രാം
കണ്ണൂർ സർവകലാശാല യുജിസിഎച്ച്ആർഡിസിക്ക് 201819 വർഷത്തിൽ യുജിസി അനുവദിച്ച കോഴ്സുകളിൽ ഓറിയന്റേഷൻ പ്രോഗ്രാം, ഹിസ്റ്ററിയിൽ റിഫ്രഷർ കോഴ്സ് എന്നിവ യഥാക്രമം ഏഴിനും 27 മുതലും യുജിസിഎച്ച്ആർഡിസി ആസ്ഥാനത്ത് നടക്കും. കോഴ്സുകൾക്കുള്ള അപേക്ഷകൾ യഥാക്രമം 25ന് വൈകുന്നേരം അഞ്ചിന് സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസി. പ്രഫസർ നിയമനം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ അസി. പ്രഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുവേണ്ടിയുള്ള വാക്ഇൻ ഇന്റർവ്യൂ 15ന് സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് നടക്കും. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസിനത്തിൽ 210 രൂപ അടച്ച ചലാൻ രസീതുമായി അന്നേദിവസം രാവിലെ 11ന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.