University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന വ​ർ​ഷ ബി​കോം/​ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ മാ​ർ​ച്ച് 2018) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ​ക്ക് തോ​ട്ട​ട ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് കേ​ന്ദ്ര​ത്തി​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ക്കാ​ൻ ബാ​ക്കി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി, കേ​ന്ദ്രം എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വ​കു​പ്പി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​നു​ള്ള വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യു 31ന് താ​വ​ക്ക​ര ആസ്ഥാനത്ത് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ​ക​ളും 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30ന് ​എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭി​ക്കും.