University News
ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്
201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ലോ​ഗി​ന്‍ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാം.

ബി​രു​ദ പ്ര​വേ​ശ​നം​: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ചു

201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ചു. 36,325 അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷാഫോ​റ​ത്തി​ൽ തെ​റ്റൊ​ന്നും ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തണം.

പി​ഴ​വു​ക​ൾ തി​രു​ത്താ​നും ഓ​പ്ഷ​ൻ മാ​റ്റാ​നു​മു​ള്ള അ​വ​സ​രം

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും ഓ​പ്ഷ​ൻ മാ​റ്റാ​നും എ​ട്ടുവ​രെ അ​വ​സ​ര​മു​ണ്ട്. ഇ​തി​നാ​യി അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും പി​ഴ​വു​ക​ൾ തി​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും 200 രൂ​പ​യു​ടെ ച​ലാ​ൻ ര​സീ​തും സ​ർ​വ​ക​ലാ​ശാ​ല ഏകജാലക അ​ഡ്മി​ഷ​ൻ സെ​ല്ലി​ൽ സ​മ​ർ​പ്പി​ക്കണം. എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നുശേ​ഷം ഒ​രുകാ​ര​ണ​വ​ശാ​ലും പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത​ല്ല.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് 13, 20, 25 തീ​യ​തി​ക​ളി​ൽ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ൾ യ​ഥാ​ക്ര​മം 13, 20, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത തീ​യ​തി​ക്കു മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് എ​സ്ബി​ഐ ക​ള​ക്ട് മു​ഖാ​ന്ത​രം നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്.​ഫീ​സ​ട​ക്കാ​ത്ത പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റി​ൽനി​ന്നും പു​റ​ത്താ​കും.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ ഓ​രോ അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷ​വും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദാ​ക്കാ​വു​ന്ന​താ​ണ്.​ഹ​യ​ർ ഓ​പ്ഷ​ന്‍ നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ പ​രി​ഗ​ണി​ക്കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം അ​പേ​ക്ഷ​ക​ൻ നി​ർ​ബ​ന്ധ​മാ​യും അ​ത് സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.​അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ലോ​വ​ർ ഓ​പ്ഷ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ. മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ നി​ശ്ചി​ത തീ​യ​തി​ക്കു ത​ന്നെ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ അ​ഡ്മി​ഷ​ൻ 26,27 തീ​യതി​ക​ളി​ലും കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളു​ടേ​ത് 28നും ​ആ​ർ​ട്സ്, ഭാ​ഷാ വി​ഷ​യ​ങ്ങ​ളു​ടേ​ത് 29,30 തീ​യ​തി​ക​ളി​ലും ന​ട​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ഇ​ന്ന്

201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് 2.30 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ലെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടക്കും.