University News
ബി​രു​ദ​പ്ര​വേ​ശ​നം: അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ് ഇന്നു പ്രസിദ്ധീകരിക്കും
201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ് http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഇന്നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.​അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ഫീ​സ് SBI Collect മു​ഖാ​ന്ത​രം മാ​ത്രം അ​ട​ച്ച് ഫീ​സട​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് 16 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി അ​പ്‌ലോ​ഡ് ചെ​യ്യ​ണം. അ​ഡ്മി​ഷ​ന്‍ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 685 രൂ​പ​യും എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 630 രൂ​പ​യു​മാ​ണ്. UG Admission Admission Fee(General / SEBC), UG Admission Admission Fee(SC/ST) എ​ന്നീ​ കാ​റ്റ​ഗ​റി​യി​ൽ മാ​ത്രം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ഫീ​സ​ട​ച്ചാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​പ്‌ലോ​ഡ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

കോ​ള​ജ് പ്ര​വേ​ശ​നം

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 16,17 തീ​യ​തി​ക​ളി​ൽ അ​തത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽനി​ന്ന് ല​ഭി​ക്കും. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ, ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ടു​ക​ൾ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സം​വ​ര​ണ സം​ബ​ന്ധ​മാ​യ മ​റ്റ് രേ​ഖ​ക​ൾ(​നേ​റ്റി​വി​റ്റി, ക​മ്യൂ​ണി​റ്റി, നോ​ണ്‍​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ത​ലാ​യ​വ) വെ​യ്റ്റേ​ജ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ (എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി,എ​ക്സ് സ​ർ​വീ​സ്മെ​ൻ തു​ട​ങ്ങി​യ​വ), എ​സ്എ​സ്എ​ൽ​സി. സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​ച്ചുവാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ ഫീ​സു​ക​ളും അ​ട​ച്ച് അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​സ്തു​ത തി​യ​തി​ക​ളി​ൽ ത​ന്നെ സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് 16,17 തീ​യ​തി​ക​ളി​ൽ http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്ര​ഷ​ൻ നടത്താം.

പി​ജി പ്ര​വേ​ശ​നം ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ്

201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​ന്അ​പേ​ക്ഷി​ച്ച​വ​രു​ടെ ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് 17,18,19 തീ​യ​തി​ക​ളി​ൽ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. 17ന് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ, 18ന് ​ആ​ർ​ട്സ് വി​ഷ​യ​ങ്ങ​ൾ, 19 ന് ​കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ. ഫോ​ൺ: 049 72715261.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ 2018ൽ ​ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 27 വ​രെ സ​ർ​വ​ക​ല​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​ണ്‍​സൊ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ​യ്ക്ക് 30 മു​ത​ൽ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്

18ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്​ജൂ​ലൈ 2018) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

ബി​എ​സ്‌​സി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ് എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി മെ​യ്2018) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫോ​റ​സ്ട്രി (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി മേ​യ്2018) ഡി​ഗ്രി കോ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 17ന് ​ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​ഫി​ൽ ഇം​ഗ്ലീ​ഷ് (ജൂ​ണ്‍ 2017)പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പ്രാ​യോ​ഗി​ക ,വാ​ചാ പ​രീ​ക്ഷ​ക​ൾ

പാ​ർ​ട്ട് ഒ​ന്ന് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി , ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017 ) യു​ടെ പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ 17, 20, 23 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.