കു​ട്ടി​ക​ളു​ടെ ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ ശീ​ല​മാ​ക്കാം
കു​ട്ടി​ക​ളു​ടെ ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ ശീ​ല​മാ​ക്കാം
പ​രീ​ക്ഷ​ക്കാ​ല​മാ​ണ് അ​ടു​ത്തു​വ​രു​ന്ന​ത്. കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​തെ​ങ്കി​ലും ചെ​റു​ത​ല്ലാ​ത്ത സ​മ്മ​ര്‍​ദം മാ​താ​പി​താ​ക്ക​ള്‍​ക്കും ഉ​ണ്ട്. പ​രീ​ക്ഷ​യി​ല്‍ ഓ​ര്‍​മ​ശ​ക്തി​ക്കാ​ണ് പ്രാ​ധാ​ന്യം. എ​ത്ര​പ​ഠി​ച്ചാ​ലും ത​ക്ക​സ​മ​യ​ത്ത് ഓ​ര്‍​മ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ല്ലാം ത​കി​ടം മ​റി​യും.

അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ര്‍​മ ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തും മ​സ്തി​ഷ്‌​ക ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ച് ഒ​രു അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലോ...?

പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​വ​ശ്യ വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ആ​ന്‍റിഓ​ക്‌​സി​ഡ​ന്‍റുക​ള്‍ എ​ന്നി​വ കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കും. ത​ല​ച്ചോ​റി​ന്‍റെ പ്ര​കാ​ശ​ത്തി​ന് ഇ​ത് ഉ​ത്ത​മ​മാ​ണ്.

കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​നും സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​വ​യാ​ണ്...

കൊ​ഴു​പ്പു​ള്ള മ​ത്സ്യം, മു​ട്ട

സാ​ല്‍​മ​ണ്‍, ട്രൗ​ട്ട്, മ​ത്തി തു​ട​ങ്ങി​യ കൊ​ഴു​പ്പു​ള്ള മ​ത്സ്യ​ങ്ങ​ള്‍ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും വി​കാ​സ​ത്തി​നും ഗു​ണ​ക​ര​മാ​ണ്. കാ​ര​ണം, ഇ​ത്ത​രം കൊ​ഴു​പ്പു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​മേ​ഗ-ത്രീ ഫാ​റ്റി ആ​സി​ഡു​ക​ള്‍, ഡി​എ​ച്ച്എ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ത് ത​ല​ച്ചോ​റി​ന്‍റെ വി​ക​സ​ന​ത്തി​നും പ്ര​വ​ര്‍​ത്ത​ന​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് മു​ട്ട. ഓ​ര്‍​മ, മാ​ന​സി​ക ആ​രോ​ഗ്യം എ​ന്നി​വ​യെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന കോ​ളി​ന്‍ ധാ​രാ​ളം അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് മു​ട്ട. അ​തു​കൊ​ണ്ടു​ത​ന്നെ മു​ട്ട ക​ഴി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്.

ബ്ലൂ​ബെ​റി, ഇ​ല​ക്ക​റി​ക​ള്‍

ഓ​ര്‍​മ​യ്ക്ക് പ്ര​കാ​ശം ന​ല്‍​കു​ന്ന മ​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ബ്ലൂ​ബെ​റി​യും ഇ​ല​ക്ക​റി​ക​ളും. ബ്ലൂ​ബെ​റി​യി​ല്‍ ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റ് ധാ​രാ​ള​മു​ണ്ട്, പ്ര​ത്യേ​കി​ച്ച് ആ​ന്‍റേ​സ​യാ​നി​നു​ക​ള്‍. ഇ​ത് ഓ​ര്‍​മശ​ക്തി​യും വൈ​ജ്ഞാ​നി​ക പ്ര​ക​ട​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കും.

ഇ​ല​ക്ക​റി​ക​ള്‍ ധാ​രാ​ളം ക​ഴി​ക്കു​ക എ​ന്ന​താ​ണ് ഓ​ര്‍​മ​യ്ക്കും ബു​ദ്ധി വി​കാ​സ​ത്തി​നു​മു​ള്ള മ​റ്റൊ​രു മാ​ര്‍​ഗം. വി​വി​ധ ത​രം ചീ​ര, കാ​ലെ (ഇ​ല കാ​ബേ​ജ്), സ്വി​സ് ചാ​ര്‍​ഡ് തു​ട​ങ്ങി​വ ഫോ​ളേ​റ്റ്, വി​റ്റാ​മി​നു​ക​ള്‍, ആ​ന്‍റി​ഓ​ക്‌​സി​ഡന്‍റുക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ്.


ത​ല​ച്ചോ​റി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തെ​യും വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ഇ​ത് പ​രി​പോ​ഷി​പ്പി​ക്കു​ന്നു.

ധാ​ന്യ​ങ്ങ​ളും വി​ത്തു​ക​ളും

വാ​ള്‍​ന​ട്ട്, ഫ്‌​ളാ​ക്‌​സ് സീ​ഡ്‌​സ്, ചി​യ സീ​ഡ്‌​സ്, പ​രി​പ്പ് തു​ട​ങ്ങി​യ​വ ഒ​മേ​ഗ-ത്രീ ഫാ​റ്റി ആ​സി​ഡു​ക​ള്‍, ആ​ന്‍റി​ഓ​ക്‌​സി​ഡന്‍റു​ക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ്. ത​ല​ച്ചോ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പോ​ഷ​ക​മാ​ണ് ഇ​വ​യി​ലു​ള്ള​ത്.

ധാ​ന്യ​ങ്ങ​ളാ​യ ഓ​ട്‌​സ്, ക്വി​നോ​വ, ബ്രൗ​ണ്‍ റൈ​സ് എ​ന്നി​വ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കും. ഇ​വ​യെ​ല്ലാം ബു​ദ്ധി വി​കാ​സ​ത്തി​നും ത​ല​ച്ചോ​റി​ന്‍റെ ശ​രി​യാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും സ​ഹാ​യി​ക്കു​ന്ന സൂ​പ്പ​ര്‍ ഫു​ഡു​ക​ളാ​ണ്.

ഗ്രീ​ക്ക് തൈ​ര്, അവക്കാഡോ

അവക്കാഡോയും ഗ്രീ​ക്ക് തൈ​രും ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​കാ​ശി​പ്പി​ക്കു​ന്ന മ​റ്റ് ര​ണ്ട് ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്. ഗ്രീ​ക്ക് തൈ​രി​ല്‍ പ്രോ​ട്ടീ​ന്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ​രോ​ക്ഷ​മാ​യി സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യാ​ന്‍ ഇ​തി​നു സാ​ധി​ക്കും.

അവക്കാഡോയി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ മോ​ണോ​സാ​ച്ചു​റേ​റ്റ​ഡ് കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ത​ല​ച്ചോ​റി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ​യും പി​ന്തു​ണ​യ്ക്കു​ന്നു.

ബ്രോ​ക്കോ​ളി, ഡാ​ര്‍​ക്ക് ചോ​ക്ലേ​റ്റ്

ഡാ​ര്‍​ക്ക് ചോ​ക്ലേ​റ്റും ബ്രൊ​ക്കോ​ളി​യു​മാ​ണ് ഈ ​ഗ​ണ​ത്തി​ലെ മ​റ്റ് ര​ണ്ട് സൂ​പ്പ​ര്‍ ഫു​ഡു​ക​ള്‍. ബ്രൊ​ക്കോ​ളി​യി​ല്‍ ആന്‍റിഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍, വി​റ്റാ​മി​നു​ക​ള്‍, കോ​ളി​ന്‍ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ത് ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യ​ത്തെ​യും വൈ​ജ്ഞാ​നി​ക വി​ക​സ​ന​ത്തെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ​ത് 70 ശതമാനം കൊ​ക്കോ അ​ട​ങ്ങി​യ ഡാ​ര്‍​ക്ക് ചോ​ക്ലേ​റ്റി​ല്‍ ഫ്‌​ലേ​വ​നോ​യ്ഡു​ക​ളും ക​ഫീ​നും ഉ​ണ്ട്. ഇ​തും ബൗ​ദ്ധി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഊ​ര്‍​ജം പ​ക​രും.

മേ​ല്‍​പ്പ​റ​ഞ്ഞ ഭ​ക്ഷ​ണ​ങ്ങ​ള്‍ ചെ​റു​പ്പ​ത്തി​ല്‍​ ത​ന്നെ ക​ഴി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്കു​ക. ജ​ങ്ക് ഫു​ഡു​ക​ളി​ല്‍​നി​ന്ന് അ​ക​റ്റി നി​ര്‍​ത്തി കു​ട്ടി​ക​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി എ​ടു​ക്കാ​നും മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.