വായിലെ കാൻസർ: ആ​ർ​ക്കൊ​ക്കെ​യാ​ണ് സാ​ധ്യ​ത കൂ​ടു​തു​ന്ന​ത്?
വായിലെ കാൻസർ: ആ​ർ​ക്കൊ​ക്കെ​യാ​ണ് സാ​ധ്യ​ത കൂ​ടു​തു​ന്ന​ത്?
• 30 വ​യ​സി​ൽ കു​റ​ഞ്ഞ​വ​രി​ൽ എ​ച്ച്പി​വി -HPV (ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സ്) അ​ണു​ബാ​ധ വാ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കൂ​ട്ടു​ന്നു.
• രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞ​വ​ർ
• ജ​നി​ത​ക​പ​ര​മാ​യി പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്ക്

• റേ​ഡി​യോ​തെ​റാ​പ്പി, കീ​മോ​തെ​റാ​പ്പി എ​ന്നി​വ ചെ​യ്യു​ന്ന​വ​രി​ൽ
• അ​വ​യ​വ​ദാ​നം ചെ​യ്ത​വ​ർ​ക്ക്
• സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ലാ​യി ത​ട്ടു​ന്ന​വ​ർ.... തു​ട​ങ്ങി​യ​വ​ർ​ക്ക് വാ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പൂ​ർ​വാ​ർ​ബു​ദ അ​വ​സ്ഥ​ക​ൾ

ല്യൂ​ക്കോ​പ്ലാ​ക്കി​യ (Leukoplakia) - വെ​ള്ള​പ്പാ​ട് എ​ന്ന് അ​ർ​ഥം വ​രു​ന്ന ഇ​ത് പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​യി 3 ത​ര​ത്തി​ൽ കാ​ണു​ന്നു

1. ല്യൂ​ക്കോ​പ്ലാ​ക്കി​യ (HOMOGENUS LEUKOPLAKIA) തൊ​ലി​യി​ൽ അ​ല്പം ത​ടി​ച്ചു നി​ൽ​ക്കു​ന്ന ഈ ​പാ​ട് വ​ള​രെ നേ​ർ​മ​യേ​റി​യ​തും മി​നു​മി​നു​ത്ത​തു​മാ​ണ് .

2.സ്‌​പെ​കി​ൽ​ഡ് ല്യൂ​ക്കോ​പ്ലാ​ക്കി​യ (SPECKLED LEUKOPLAKIA) ക​വി​ളി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തു വാ​യു​ടെ ര​ണ്ടു വ​ശ​ങ്ങ​ളി​ലും പൊ​ടി വി​ത​റി​യ പോ​ലു​ള്ള വെ​ള്ള​പ്പാ​ടു​ക​ളാ​ണ് ഈ ​വി​ധ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. കാ​ൻ​സ​റാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

3.നോ​ഡു​ലാ​ർ അ​ൾ​സ​റേ​റ്റ​ഡ് ല്യൂ​ക്കോ​പ്ലാ​ക്കി​യ (NODULAR ULCERATED LEUKOPLAKIA) വെ​ള്ള​പ്പാ​ടു​ക​ൾ​ക്കി​ട​യി​ൽ വ്ര​ണ​വും ചു​വ​ന്ന നി​റ​വും ഇ​ട​ക​ല​ർ​ന്നാ​ണ് ഇ​വ കാ​ണു​ക. ഇ​ത് കാ​ൻ​സ​ർ ആ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.


അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണേ​ണ്ട​താ​ണ്.

ഓ​റ​ൽ സ​ബ്മ്യൂ​ക്ക​സ് ഫൈ​ബ്രോ​സി​സ്

ഇ​ത് പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന​ത് പാ​ക്ക്/​അ​ട​യ്ക്ക/​പു​ക​യി​ല എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കൊ​ണ്ടാ​ണ്. ഇ​വ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള രാ​സ സം​യു​ക്ത​ങ്ങ​ളാ​ണ് ഓ​റ​ൽ സ​ബ് മ്യൂ​ക്ക​സ് ഫൈ​ബ്രോ​സി​സ് എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് വ​ഴി​തെ​ളി​ക്കു​ന്ന​ത്.

അ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള ചി​ല ആ​ൽ​ക്ക​ലോ​യി​ഡി​ന്‍റെ ഫ​ല​മാ​യാ​ണ് ഈ ​അ​വ​സ്ഥ ക​ണ്ടു​വ​രു​ന്ന​ത്. ഈ ​അ​വ​സ്ഥ​യി​ൽ വാ​യ തു​റ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും നാ​വു പു​റ​ത്തേ​ക്കു​നീ​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ടും ക​ണ്ടു​വ​രു​ന്നു.

ഡോ. ​ദീ​പ്തി ടി. ​ആ​ർ
സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ ഏ​ർ​ലി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ, ഓ​ൺ ക്യു​ർ പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ, ക​ണ്ണൂ​ർ. ഫോ​ൺ - 6238265965.