ശ്വാ​സ​കോ​ശ ആ​രോ​ഗ്യം; ക​ഴി​ക്കേ​ണ്ട​തും ക​ഴി​ക്ക​രു​താ​ത്ത​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍...
ശ്വാ​സ​കോ​ശ ആ​രോ​ഗ്യം; ക​ഴി​ക്കേ​ണ്ട​തും ക​ഴി​ക്ക​രു​താ​ത്ത​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍...
ശ്വാ​സ​കോ​ശം സ്‌​പോ​ഞ്ച് പോ​ലെ​യാ​ണ് എ​ന്ന പ​ര​സ്യ​വാ​ച​കം ഏ​വ​ര്‍​ക്കും സു​പ​രി​ചി​തം. എ​ത്ര പ​ര​സ്യ​വാ​ച​കം കേ​ട്ടാ​ലും ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പു​ക ആ​ഞ്ഞു​ക​ട​ത്തി​വി​ടാ​ന്‍ ചില ആ​ളു​ക​ള്‍​ക്ക് ഒ​ട്ടും മ​ടി​യി​ല്ല എ​ന്ന​തും വാ​സ്ത​വം.

ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യം മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ശ്വാ​സ​കോ​ശ​ത്തി​ന് ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ത്ത​മ​മാ​ണ്. ശ്വാ​സ​കോ​ശ​ത്തി​ന് ഗു​ണ​മേ​കു​ന്ന​തും ക്ഷീ​ണം ചെ​യ്യു​ന്ന​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഏ​തെ​ല്ലാം എ​ന്ന് നോ​ക്കാം...

ഉ​യ​ര്‍​ന്ന ക​ലോ​റി, വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ന്ന​ത് ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. അ​തേ​സ​മ​യം, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശ്വാ​സ​കോ​ശ​ത്തി​നും ക​രു​ത്തേ​കും.

കൊ​ഴു​പ്പ്, പ്രോ​ട്ടീ​ന്‍, കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്

സ​സ്യ സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള കൊ​ഴു​പ്പു​ക​ള്‍ ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്കാ​നും മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. ഇ​ത് എ​ളു​പ്പ​ത്തി​ല്‍ ശ്വ​സി​ക്കാ​ന്‍ നി​ങ്ങ​ളെ സ​ഹാ​യി​ക്കും.

ന​ട്ട്‌​സ്, മു​ട്ട, ഒ​ലി​വ് ഓ​യി​ല്‍, അ​വോ​ക്കാ​ഡോ തു​ട​ങ്ങി​യ​വ ഇ​തി​നു​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. പ്രോ​ട്ടീ​നു​ക​ള്‍ ശ്വ​സ​ന കോ​ശ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​ണ്. മാം​സം, മു​ട്ട, ബീ​ന്‍​സ് എ​ന്നി​വ ഈ ​ഗ​ണ​ത്തി​ല്‍​പ്പെ​ടും.

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളി​ല്‍ ദ​ഹ​ന​വ്യ​വ​സ്ഥ​യെ​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വി​നെ​യും നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ധാ​ന്യ അ​പ്പ​ത്തി​ലും പാ​സ്ത​യി​ലും കാ​ണ​പ്പെ​ടു​ന്ന കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ള്‍ ശ്വ​സ​ന​ത്തി​നും സ​ഹാ​യ​ക​മാ​ണ്.

ശ്വാ​സ​കോ​ശ ആ​രോ​ഗ്യം വ​ര്‍​ധി​പ്പി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍

ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ആ​പ്പി​ള്‍, ബീ​റ്റ്‌​റൂ​ട്ട്, മ​ത്ത​ങ്ങ, ത​ക്കാ​ളി, ഇ​ല​ക്ക​റി​ക​ള്‍ എ​ന്നി​വ. ആ​പ്പി​ള്‍ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ത​ക​ര്‍​ച്ച കു​റ​യ്ക്കു​മെ​ന്നും പു​ക​വ​ലി മൂ​ല​മു​ണ്ടാ​കു​ന്ന ശ്വാ​സ​കോ​ശ ക്ഷ​തം കു​റ​യ്ക്കു​മെ​ന്നും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ഴ്ച​യി​ല്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ ആ​പ്പി​ള്‍ ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് ആ​സ്മ​യു​മാ​യി സാ​മ്യ​മു​ള്ള ക്രോ​ണി​ക് ഒ​ബ്‌​സ്ട്ര​ക്റ്റീ​വ് പ​ള്‍​മോ​ണ​റി (സി​ഒ​പി​ഡി) രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ബീ​റ്റ്‌​റൂ​ട്ട്, പ​ച്ചി​ല​ക​ള്‍ എ​ന്നി​വ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.


മ​ഗ്‌​നീ​ഷ്യം, പൊ​ട്ടാ​സ്യം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​റ്റാ​മി​നു​ക​ളും പോ​ഷ​ക​ങ്ങ​ളും ബീ​റ്റ്‌​റൂ​ട്ടി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രോ​ട്ടി​നോ​യി​ഡു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് മ​ത്ത​ങ്ങ.

അ​തു​പോ​ലെ ക​രോ​ട്ടി​നോ​യി​ഡാ​യ ലൈ​ക്കോ​പീ​നി​ന്‍റെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ പ​ച്ച​ക്ക​റി​യാ​ണ് ത​ക്കാ​ളി. ക​രോ​ട്ടി​നോ​യി​ഡ്, ഇ​രു​മ്പ്, പൊ​ട്ടാ​സ്യം, കാ​ല്‍​സ്യം, വി​റ്റാ​മി​നു​ക​ള്‍ എ​ന്നി​വ​യു​ടെ സ​മ്പ​ന്ന​മാ​യ ഉ​റ​വി​ട​മാ​ണ് ബോ​ക് ചോ​യ്, ചീ​ര, കാ​ലെ തു​ട​ങ്ങി​യ ഇ​ല​ക്ക​റി​ക​ള്‍. ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്തി​ന് ഇ​ത് ഉ​ത്ത​മ​മാ​ണ്.

ഒ​ഴി​വാ​ക്കേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ള്‍

ശ്വാ​സ​കോ​ശ സം​ബ​ന്ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​രും ശ്വാ​സ​കോ​ശ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഉ​പ്പ് അ​ധി​ക​മാ​യി അ​ട​ങ്ങി​യ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്കു​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. സോ​ഡി​യം ദ്രാ​വ​കം നി​ല​നി​ര്‍​ത്താ​ന്‍ കാ​ര​ണ​മാ​കു​ന്നു.

ഇ​ത് ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ശ്വാ​സ​ത​ട​സ​മു​ണ്ടാ​ക്കും. പാ​ലു​ത്പന്ന​ങ്ങ​ളാ​ണ് പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കേ​ണ്ട​ത്. പാ​ലും പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളും ശ​രീ​രം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ക​ഫ​ത്തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കും.

അ​തോ​ടെ ചു​മ കൂ​ടും. ഇ​ത് സി​ഒ​പി​ഡി രോ​ഗി​ക​ളി​ല്‍ ശ്വാ​സം​മു​ട്ട​ലി​നും വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​കും. സ്‌​റ്റോ​റ​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സം​സ്‌​ക​രി​ച്ച മാം​സ​വും ശ്വാ​സ​കോ​ശ രോ​ഗി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം.

സോ​ഡ കു​ടി​ക്കു​ന്ന​ത് ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ര്‍​ക്ക് പ​ല​വി​ധ​ത്തി​ല്‍ ദോ​ഷ​ക​ര​മാ​ണ്. സോ​ഡ​യി​ല്‍ കാ​ര്‍​ബ​ണ്‍ ഡൈ ​ഓ​ക്‌​സൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ശ്വ​സി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

ഫ്ര​ഞ്ച് ഫ്രൈ​സു​ക​ള്‍ പോ​ലെ വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ളി​ല്‍ അ​നാ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ശ്വാ​സ​കോ​ശ അ​സ്വ​സ്ഥ​ത​യ്ക്ക് ഇ​ത് കാ​ര​ണ​മാ​കും. വെ​ളു​ത്ത ബ്രെ​ഡ്, ചോ​ക്ലേ​റ്റ്, ബി​യ​ര്‍ തു​ട​ങ്ങി​യ​വ​യും ശ്വാ​സ​കോ​ശ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല.