നിലയ്ക്കലിലെ ബുദ്ധിമുട്ട് പരിഹരിക്കണം: ബിജെപി
നിലയ്ക്കലിലെ ബുദ്ധിമുട്ട് പരിഹരിക്കണം: ബിജെപി
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആവശ്യപ്പെട്ടു. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന് മുമ്പിലുള്ള പഴയ സ്റ്റാൻഡിൽ തീർഥാടകരെ ഇറക്കിയ ശേഷം പുതിയ സ്റ്റാൻഡിൽ ബസ് പാർക്കുചെയ്യണമെന്ന നിർദേശം അടിയന്തരമായി നടപ്പാക്കണം.

നിലവിൽ അന്യസംസ്‌ഥാന തീർഥാടകരടക്കമുള്ളവർ ഒന്നരകിലോമീറ്ററോളം നടന്ന് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തേണ്ട സാഹചര്യമാണ്. ചിലരുടെ കച്ചവട താത്പര്യമാണ് ഇതിന് പിന്നുള്ളത്. കെഎസ്ആർടിസി അയ്യപ്പഭക്‌തരെ ദ്രോഹിക്കുന്ന നിലപാടുകൾ അവസാനിപ്പിച്ച് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.