അനധികൃത വിൽപനയ്ക്ക് പിഴ ഈടാക്കി
അനധികൃത വിൽപനയ്ക്ക് പിഴ ഈടാക്കി
ശബരിമല: സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ സന്നിധാനം, മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി, ക്യൂകോംപ്ലക്സ് എന്നിവിടങ്ങളിലെ സ്റ്റാളുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ 12,500 രൂപ പിഴയീടാക്കി. അയ്യപ്പൻമാരിൽ നിന്ന് അമിതവില ഈടാക്കിയതിനും അളവ് കുറച്ചു നൽകിയതിനുമാണ് വ്യാപാര സ്‌ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.

പാണ്ടിത്താവളം വാട്ടർ ടാങ്കിനു സമീപം വിശ്രമകേന്ദ്രം നടത്തുന്ന രാധാകൃഷ്ണൻ അനധികൃത വിൽപനയ്ക്ക് സൂക്ഷച്ചിരുന്ന മാല, പിൽഗ്രിം സെന്ററിൽ ഹോട്ടൽ അയ്യപ്പാസിൽ ഭക്ഷണ സാധനങ്ങൾ നിശ്ചിത അളവിലല്ലാതെ വിൽപ്പന നടത്തിയ പി.ആർ. വിദ്യാധരൻ എന്നിവർക്ക് 2500 രൂപ പിഴയിട്ടു. അളവുകുറച്ച് നെയ്റോസ്റ്റ് വിൽപ്പന നടത്തിയതിനും കോളയ്ക്ക് അമിത വില ഈടാക്കിയതിനും 5000 രൂപയാണ് പിഴയീടാക്കിയത്. മരക്കൂട്ടം കെഎസ്ഇബിയ്ക്കു സമീപമുള്ള ടീ സ്റ്റാളിൽ ചായയ്ക്ക് അമിതവില ഈടാക്കിയതിന് 2,500 പിഴ ചുമത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.