വ്യാ​പാ​രി​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി​യ​ത് 89,500 രൂ​പ
വ്യാ​പാ​രി​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി​യ​ത് 89,500 രൂ​പ
തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ ക​ഴി​ഞ്ഞ 27 വ​രെ​യു​ള്ള പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് 89,500 രൂ​പ പി​ഴ​യീ​ടാ​ക്കി. സ​ന്നി​ധാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ട്ടു​പേ​ര്‍ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക ടീ​മാ​ണ് ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തീ​ര്‍​ഥാ​ട​ക​രി​ല്‍ നി​ന്ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ക, അ​ള​വി​ല്‍ കു​റ​ച്ച് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​ക, ലേ​ബ​ല്‍ ഇ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ക തു​ട​ങ്ങി വി​വി​ധ ക്ര​മ​ക്കേ​ടു​ക​ളാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ക്ര​മ​ക്കേ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി തൊ​ട്ട​ടു​ത്ത ദി​വ​സം ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ർ​ദേ​ശി​ക്കും. കു​റ്റാ​രോ​പി​ത​രെ നേ​രി​ല്‍ കേ​ട്ട ശേ​ഷ​മാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്. എ​ട്ടു​പേ​ര്‍ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​തി​നാ​യി 24 മ​ണി​ക്കൂ​റും സ​ന്നി​ധാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ഹ​സീ​ല്‍​ദാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്പെ​ക്ട​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘം ര​ണ്ട് ബാ​ച്ചു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് എ​സ്. സ​ന്തോ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സ്ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ രാ​ജ​ശേ​ഖ​ര​ന്‍​പി​ള്ള, ഗി​രീ​ഷ്, പ്ര​ദീ​പ്കു​മാ​ര്‍, സ​ജീ​വ്കു​മാ​ര്‍, റെ​മീ​സ്, പ്ര​കാ​ശ്, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.