പ​മ്പ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ള​ക്ഷ​ന്‍ 1.76 കോ​ടി
പ​മ്പ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ള​ക്ഷ​ന്‍ 1.76 കോ​ടി
തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി പ​മ്പ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ. ന​വം​ബ​ര്‍ 15 മു​ത​ല്‍ 28വ​രെ​യു​ള്ള 14 ദി​വ​സം ഡി​പ്പോ​യി​ലെ ക​ള​ക്ഷ​ന്‍ 1.76 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ലെ ക​ള​ക്ഷ​ന്‍ 1.80 കോ​ടി രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മു​ന്‍​വ​ര്‍​ഷം 148 ബ​സു​ക​ളാ​യി​രു​ന്നു സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ 118 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ ഇ​ന​ത്തി​ലാ​ണ് 1.76 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം. 75 നോ​ണ്‍ എ ​സി ജ​ന്റം, മൂ​ന്ന് എ​സി, ആ​റ് ഡീ​ല​ക്സ്, മൂ​ന്ന് സൂ​പ്പ​ര്‍​ഫാ​സ്റ്റ്, 28 ഫാ​സ്റ്റ്, മൂ​ന്ന് മി​നി എ​ന്നീ ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഇ​തു​വ​രെ 3605 ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും 5060 ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും പ​മ്പാ ഡി​പ്പോ​യി​ല്‍ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​ന്‍​വ​ര്‍​ഷം 4957 ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ​ത്.


തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്കി​ന് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ സ​ര്‍​വീ​സു​ക​ള്‍ പ​മ്പ ഡി​പ്പോ​യി​ല്‍ നി​ന്ന് ക്ര​മീ​ക​രി​ക്കും. സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​രാ​ജേ​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ടി. രാ​ധാ​കൃ​ഷ്ണ​ന്‍, അ​നി​ത് കൃ​ഷ്ണ​ന്‍, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പ​മ്പ ഡി​പ്പോ​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.