ഇനി പ​ടി​പൂ​ജ​ ബുക്ക് ചെയ്ത് നടത്തണമെങ്കിൽ 2034 വരെ കാത്തിരിക്കണം
ഇനി പ​ടി​പൂ​ജ​ ബുക്ക് ചെയ്ത് നടത്തണമെങ്കിൽ 2034 വരെ കാത്തിരിക്കണം
ശ​ബ​രി​മ​ല​യി​ലെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ വ​ഴി​പാ​ടാ​യ പ​ടി​പൂ​ജ​യ്ക്ക് 2034 വ​രെ ഭ​ക്ത​ർ ബു​ക്കു ചെ​യ്തു​ക​ഴി​ഞ്ഞു. 2034 ന​വം​ബ​ർ മാ​സ​ത്തി​ൽ മാ​ത്ര​മേ ഇ​നി പ​ടി​പൂ​ജ​യ്ക്ക് ഒ​ഴി​വു​ള്ളൂ. മ​ണ്ഡ​ല​മ​ക​ര വി​ള​ക്ക് കാ​ല​ത്തെ തീ​ർ​ഥാ​ട​ക​രു​ടെ തെ​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​കാ​ല​യ​ള​വി​ൽ പ​ടി​പൂ​ജ ന​ട​ത്താ​റി​ല്ല.

മാ​സ​പൂ​ജ​ക​ൾ​ക്കാ​യി ക്ഷേ​ത്ര​ന​ട തു​റ​ക്കു​ന്ന അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലും വി​ഷു, ഓ​ണം തു​ട​ങ്ങി​യ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് പ​ടി​പൂ​ജ ന​ട​ത്തു​ന്ന​ത്. 75,000 രൂ​പ​യാ​ണ് ചെ​ല​വ്. പ​ടി​പൂ​ജ ബു​ക്കു ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ൽ മു​ൻ​കൂ​റാ​യി ദേ​വ​സ്വം​ബോ​ർ​ഡി​ൽ അ​ട​യ്ക്കു​ക​യും വേ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.