കെ​എ​സ്ആ​ര്‍​ടി​സി യാ​ത്രാ​സം​വി​ധാ​നം വി​പു​ല​മാ​ക്കി
കെ​എ​സ്ആ​ര്‍​ടി​സി യാ​ത്രാ​സം​വി​ധാ​നം വി​പു​ല​മാ​ക്കി
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ഗ​മ​മാ​യി മ​ല​യി​റ​ങ്ങു​ന്ന​തി​ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​പു​ല​മാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കി.

400 ബ​സു​ക​ള്‍ പ​മ്പ​യി​ല്‍ നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് 800 ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​ഹേ​മ​ച​ന്ദ്ര​ൻ പ​ന്പ​യി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.

മ​ക​ര​വി​ള​ക്ക് ദി​വ​സം നി​ല​യ്ക്ക​ല്‍, പെ​രു​നാ​ട്, പ്ലാ​പ്പ​ള്ളി, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്ക​വ​റി വാ​ഹ​ന​മു​ള്‍​പ്പ​ടെ മെ​ക്കാ​നി​ക്കി​ന്‍റെ സേ​വ​നം ല​ഭി​ക്കും. എ​രു​മേ​ലി റൂ​ട്ടി​ല്‍ മെ​ക്കാ​നി​ക്കു​ള്ള റി​ക്ക​വ​റി വാ​ഹ​നം പ​ട്രോ​ളിം​ഗ് ന​ട​ത്തും. ടാ​റ്റാ, പി​വി​എ​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് മൊ​ബൈ​ല്‍ സ്ക്വാ​ഡി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


പ​ത്ത് സ്പെ​യ​ര്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ക​ണ്ട​ക്ട​ര്‍​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും.
നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രു​ള്ള ദീ​ര്‍​ഘ​ദൂ​ര റൂ​ട്ടി​ലേ​ക്ക് തി​ര​ക്ക​നു​സ​രി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡി. ​രാ​ജേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.