ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാനുഷ്ഠാനങ്ങളോ കർമങ്ങളോ കൂടാതെ ഒരു മതത്തിനും നിലനിൽക്കാനാവില്ല. എന്നാൽ ബാഹ്യാനുഷ്ഠാനങ്ങൾ ആന്തരിക ചൈതന്യത്തെ ശ്വാസംമുട്ടിച്ചു കൊല്ലുന്പോൾ, നവീകരണത്തിന്‍റെ പ്രവാചകൻ കൊടുങ്കാറ്റുപോലെ അനുഷ്ഠാനപരതയ്ക്കെതിരേ ആഞ്ഞടിക്കും. ഇപ്രകാരമൊരു ദശാസന്ധിയിലാണ് യേശു യഹൂദമത നേതൃത്വത്തിന്‍റെ കാപട്യത്തിനെതിരേ ആന്തരിക വിശുദ്ധിയുടെ ചിരന്തന സന്ദേശം മുഴക്കിയത് (മർക്കോ. 7: 1-23).
ആചാരവിധിപ്രകാരം ക്ഷാളനം നടത്താതെ യഹൂദ·ാർ വിരുന്നിനിരിക്കില്ല. ഈ പാരന്പര്യം തെറ്റിച്ചുകൊï് യേശുവും ശിഷ്യരും ക്ഷാളനം നടത്താതെ വിരുന്നിനിരുന്നു (മർക്കോ. 7: 1-3). പ്രീശരും നിയമജ്ഞരും യേശുവിനെ എതിർത്തു. രïു ന്യായങ്ങൾ ഉന്നയിച്ചുകൊï് യേശു അവരുടെ വാദം ഖണ്ഡിച്ചു.
(1) ബാഹ്യാചാരത്തിന് അമിതപ്രാധാന്യം കൊടുക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന കാപട്യം. അധരംകൊï് ദൈവത്തെ സ്തുതിക്കുന്ന സാന്പ്രദായിക മതത്തിന്‍റെ ഭക്ത·ാർ ഹൃദയത്തിൽ സകല മാലിന്യവും മറച്ചുവച്ചിരിക്കുന്നു. ബാഹ്യാഡംബര വിഭൂഷിതമായ മതജീവിതം ആന്തരികമായി പൊള്ളയാണ്്. ഉള്ളിലെ ദുർഗന്ധം മറച്ചുവച്ച് ബാഹ്യാവയവങ്ങൾ കഴുകി ശുദ്ധിവരുത്തിയതുകൊï് എന്തു പ്രയോജനം? ന്ധന്ധഈ ജനം അധരംകൊï് എന്നെ ബഹുമാനിക്കുന്നു.
അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ ദൂരെയാണ്.’’
(ഏശ. 29:13).
(2) യഹൂദപാരന്പര്യം മുറുകെപിടിക്കുന്നവർ മിക്കപ്പോഴും ദൈവപ്രമാണം ലംഘിക്കുന്നു. ന്ധന്ധനിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക’’ എന്നത് പത്തു കൽപനകളിലെ പ്രധാന പ്രമാണമാണ്, ദൈവം നേരിട്ടു മോശയ്ക്ക് വെളിപ്പെടുത്തിയ കൽപനയാണ്. ഈ പ്രമാണം ഏൽ
പിക്കുന്ന ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കൗശലക്കാരായ പാരന്പര്യവാദികൾ ഒരു സൂത്രം കെïത്തി.
അതാണ് ന്ധകൊർബാൻ’ അഥവാ ദൈവത്തിനു സമർപ്പിക്കപ്പെട്ട വസ്തു എന്ന പ്രതിജ്ഞയെടുക്കൽ. മാതാപിതാ
ക്കളെ അവഗണിക്കാനും അവരുടെ സന്പത്ത് തട്ടിയെടുക്കാ
നും ആഗ്രഹിക്കുന്ന മക്കൾ, പാരന്പര്യനിയമത്തിന്‍റെ മറ
പിടിച്ച് ദേവാലയത്തിലെത്തി ഒരു പ്രതിജ്ഞാപത്രം
പുരോഹിതന് എഴുതിക്കൊടുക്കും. ഇനിമുതൽ പിതാവിൽനിന്ന് തനിക്ക് പരന്പരയായി കിട്ടിയ സ്വത്ത് ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു. ഈ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ടാൽ
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുക എന്ന കടമയിൽനിന്ന് അയാൾക്കു മോചനം ലഭിക്കും. പാരന്പര്യ നിയമങ്ങൾ ദൈവകല്പനയെ നിരർഥകമാക്കുന്നതിന് ഒന്നാംതരം ഉദാഹരണമാണിത്. യഹൂദ പാരന്പര്യങ്ങളുടെ സമാഹരണമായ ന്ധമിഷ്നാ’ എന്ന ഗ്രന്ഥത്തിലെ ന്ധസെദാറീം’ എന്ന അധ്യായത്തിൽ ഇപ്രകാരമുള്ള അനേകം അനുഷ്ഠാനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുï്.

തുടർന്ന് യേശു ആന്തരികവിശുദ്ധിയെപ്പറ്റി ജനങ്ങളെ
പഠിപ്പിച്ചു. ന്ധന്ധപുറമേ നിന്ന് ഉള്ളിലേക്കു കടന്ന് ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയില്ല. ഉള്ളിൽനിന്ന് പുറപ്പെടുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്.’’ ഉള്ളിൽനിന്നു പുറപ്പെടുന്ന തി·കളാണ് വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത മുതലായവ. ഇവ മനുഷ്യനെ അശുദ്ധനാക്കുന്നു.
മറ്റൊരിക്കൽ യേശു പ്രീശന്‍റെ വീട്ടിൽ ഭക്ഷണത്തിനിരിക്കവേ, ക്ഷാളന നിയമത്തിന്‍റെ പേരിൽ എതിരാളികൾ അവിടുത്തെ വിമർശിച്ചപ്പോൾ ആന്തരികശുദ്ധിയുടെ പ്രബോധനം അവിടുന്ന് ആവർത്തിക്കുന്നു. (ലൂക്ക 11:37-44). ആന്തരികശുദ്ധി പാലിക്കാൻ ഏഴു മൂല്യങ്ങൾ മുറുകെപ്പിടിക്കണം.
1. പുറം കഴുകിയാൽ പോരാ, അകവും കഴുകണം. എങ്കിലേ കവർച്ചയും ദുഷ്ടതയും നീക്കപ്പെടൂ. 2. നീതിയും
സത്യവും കരുണയും സ്നേഹവും പരിശീലിക്കുന്നതാണ് ആന്തരികവിശുദ്ധി. 3. സ്ഥാനമാനേച്ഛയും പ്രകടനപരതയും വെടിഞ്ഞ് എളിമ അഭ്യസിക്കുന്പോൾ നാം ആന്തരികവിശുദ്ധിയിൽ വളരും. 4. ഉള്ളിലെ ജീർണത മാറ്റാതെ പുറം മോടി
പിടിപ്പിക്കുന്നത് നിരർഥകമാണ്. 5. സഹപൗര·ാരുടെ ഭാരം വർധിപ്പിക്കാതെ ലഘൂകരിക്കാൻ ശ്രമിക്കുന്നതാണ് ആന്തരികവിശുദ്ധി. 6. കാപട്യവും പുറംപൂച്ചും വെടിഞ്ഞ്, ചെയ്ത അതിക്രമങ്ങൾക്കെതിരേ വിനയപൂർവം അനുത
പിക്കുന്നതാണ് ആന്തരികവിശുദ്ധി. 7. മറ്റുള്ളവർക്ക് തടസം സൃഷ്ടിക്കാതെ അവരെ വളർത്തുന്ന ഒൗദാര്യമാണ് ആന്തരികവിശുദ്ധി. മത്തായിയുടെ സുവിശേഷം 23-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രഭാഷണത്തിലും കാപട്യത്തിനെതിരേ ആന്തരികവിശുദ്ധി അഭ്യസിക്കാനാണ് യേശു ആവശ്യപ്പെടുന്നത്.
ആഡംബരപൂർവം കർമാനുഷ്ഠാനങ്ങളും പെരുന്നാളുകളും കൊïാടാൻ മതങ്ങൾ മത്സരിക്കുന്പോൾ, കാപട്യവും പൊങ്ങച്ചവും പ്രകടനപരതയും എങ്ങും തിമിർത്താടുന്പോൾ ആന്തരികവിശുദ്ധിയെപ്പറ്റിയുള്ള യേശുവിന്‍റെ പ്രബോധനം വലിയ വെല്ലുവിളിയായി നമ്മുടെ മുന്നിൽ ഉയർന്നുനിൽക്കും. യേശുവിന്‍റെ കുരിശിലേക്ക് നോക്കുന്നവർക്കേ ആന്തരികവിശുദ്ധിയുടെ ആഴങ്ങൾ കെïത്താനാവൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.