പൂർണ മനുഷ്യൻ
പൂർണ മനുഷ്യൻ
യേശുവിന്‍റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്‍റെ പൂർണതയിൽ അവിടുന്ന് ദൈവമാകുന്നു.
പരിമിതികളും ബലഹീനതകളും കുറവുകളുമുള്ളതാണ് മനുഷ്യപ്രകൃതി. യേശുവിന്‍റെ മാനുഷികബലഹീനതകൾക്കും സഹനത്തിനും പ്രത്യേക പ്രാധാന്യം കൊടുക്കുന്നു, മർക്കോസിന്‍റെ സുവിശേഷം. അവിടുന്ന് തൊഴിലാളിയായ മരപ്പണിക്കാരനാണ് (മർക്കോസ്. 6:3). മാനുഷികമായ വികാരങ്ങളെല്ലാം അവിടുന്ന് പ്രകടിപ്പിക്കുന്നു. അവിടുന്ന് നെടുവീർപ്പിടുന്നു (മർക്കോസ് 7:34); കോപിക്കുന്നു (3:15; 10:14); സഹതാപം പ്രകടിപ്പിക്കുന്നു (മർക്കോസ് (10:16, 21); അത്ഭുതപ്പെടുന്നു (മർക്കോ. 6:6). ജ·നാട് അവിടുത്തെ തിരസ്കരിക്കുന്നു (മർക്കോസ് 6: 16); തന്‍റെ കുടുംബക്കാരും സ്നേഹിതരും ബന്ധുക്കളും ശിഷ്യ·ാർപോലും അവിടുത്തെ തെറ്റിദ്ധരിക്കുന്നു (മർക്കോസ് 3: 21-25, 8: 14-21). മത-രാഷ്ട്രീയ അധികാരികൾ അവിടുത്തെ എതിർക്കുന്നു. തന്‍റെ ഉറ്റ സുഹൃദ്വലയത്തിൽപ്പെട്ട ഒരാൾ (യൂദാസ്) അവിടുത്തെ ഒറ്റിക്കൊടുക്കുന്നു (മർക്കോസ് 14: 66-72); തീവ്രമായ മാനസിക വ്യഥയോടെ ഗദ്സമനിയിൽ പ്രാർഥിക്കുന്നു. പീഡാനുഭവവേളയിൽ ശിഷ്യ·ാരെല്ലാം അവിടുത്തെ വിട്ട് ഓടിപ്പോകുന്നു (മർക്കോസ് 14:50); കുരിശിൽ പീഡനങ്ങളേറ്റ് അവഹേളിതനായി മരിക്കുന്നു.
കുരിശിന്‍റെ കൊടിയ വേദനയിൽ തന്നെ അയച്ച സ്വർഗീയ പിതാവ്പോലും തന്നെ കൈവിട്ടതായി യേശുവിന് തോന്നുന്നു. ന്ധന്ധഎന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊï്?’’ (മർക്കോസ് 15:34). കുരിശിന് ചുറ്റുംനിന്ന് എതിരാളികൾ ഭർത്സിച്ച് നിന്ദാവാക്കുകൾ ഉച്ചരിക്കുന്നു. ആശ്വസിപ്പിക്കാനോ, പിന്താങ്ങാനോ, തന്‍റെ ശുശ്രൂഷകളുടെ ഗുണഭോക്താക്കളോ താൻ തെരഞ്ഞെടുത്ത പ്രിയശിഷ്യരോ അവിടെയില്ല. സർവരാലും പരിത്യക്തനായി കുരിശിൽ പിടയുന്ന യേശുവിന് ഏറ്റവും അസഹനീയമായി അനുഭവപ്പെട്ടത് തന്‍റെ പിതാവിന്‍റെ മൗനമാണ്. യോർദാനിലെ മാമ്മോദീസാ വേളയിലും താബോറിലെ രൂപാന്തരീകരണ വേളയിലും മേഘമാലകളിൽനിന്നു പുറപ്പെട്ട സ്വർഗീയ സ്വരമൊന്നും അവിടെ കേൾക്കാനില്ല. പരിത്യക്തതയുടെ പാരമ്യത്തിലാണ് ഹൃദയം പൊട്ടിയുള്ള നിലവിളി അവിടുന്ന് മുഴക്കിയത്. ഭൂമിയിലെ സകല പരിത്യക്തരുടെയും നിന്ദിതരുടെയും രോദനങ്ങളുടെ പര്യായവും പ്രതിധ്വനിയുമാണ് കുരിശിലെ നിലവിളി.
യേശുവിന്‍റെ മാനുഷികഭാവം സുവിശേഷങ്ങളിലെ മുഖ്യപ്രമേയമാണ്. ഒരിക്കൽ യേശു വിജാതീയരുടെ ദേശമായ ടയറിലേക്കും സീദോനിലേക്കും യാത്രതിരിച്ചു. അവിടെവച്ച് സീറോ-ഫിനീഷ്യൻ വംശത്തിൽപ്പെട്ട ഗ്രീക്കുകാരിയായ സ്ത്രീ തന്‍റെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചു (മർക്കോസ് 7: 24-30). യേശു അവളുടെ വിശ്വാസത്തെ പരീക്ഷിക്കാൻവേïി യഹൂദരുടെയിടയിൽ പ്രചാരത്തിലിരുന്ന പഴമൊഴി ഉദ്ധരിച്ചു: ന്ധന്ധമക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്കു കൊടുക്കുന്നത് നന്നല്ല.’’യേശുവിന്‍റെ നർമഭാഷണം മനസിലാക്കിയ സ്ത്രീ, ന്ധന്ധമേശയ്ക്കു കീഴെനിന്ന് നായ്ക്കൾ മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുïല്ലോ’’ എന്ന് പ്രത്യുത്തരിച്ചുകൊï് യേശുവിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചു. ഈ സംവാദത്തിൽ യേശുവല്ല, സ്ത്രീയാണ് ജയിച്ചത്. യേശു അവളെ പ്രശംസിക്കുകയും അവളുടെ മകൾക്ക് സൗഖ്യം കൊടുക്കുകയും ചെയ്തു. നർമഭാഷണം നടത്താനും മറ്റുള്ളവരുടെ മുന്പിൽ തോറ്റുകൊടുക്കത്തക്കവണ്ണം മനുഷ്യരുമായി ഇടപഴകാനും കഴിഞ്ഞത് മാനുഷികതയുടെ തികവിൽ യേശു ജീവിച്ചതുകൊïാണ്.

മറ്റൊരവസരത്തിൽ ബഥാനിയായിൽനിന്ന് ജറുസലേമിലേക്ക് വരുന്പോൾ യേശുവിന് വിശന്നു. തളിരിട്ടു നില്ക്കുന്ന ഒരു അത്തിമരത്തിനടുത്തുചെന്ന് ഫലങ്ങളുേïാ എന്നുനോക്കി. ഇലകളല്ലാതെ ഫലമൊന്നുമില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. യേശു അത്തിമരത്തെ ശപിച്ചു; അത് സമൂലം ഉണങ്ങിപ്പോയി (മർക്കോസ് 11: 12-14, 20-21). ഈ സംഭവം വായിക്കുന്പോൾ ചില ചോദ്യങ്ങൾ നമ്മുടെ മനസിലുയരും. മരത്തെ ശപിക്കുന്നത് ന്യായമോ? അത്തിപ്പഴങ്ങളുടെ കാലമല്ലാതിരുന്നിട്ടും ശപിച്ചതെന്തിന്? പഴങ്ങളുടെ കാലമല്ലെങ്കിലും പച്ച അത്തിക്കായകൾ അത്തിമരത്തിൽ നിറഞ്ഞുനിൽക്കേï കാലമായിരുന്നു അത്. ന്ധപാജീം’ എന്നറിയപ്പെട്ടിരുന്ന ഈ പച്ചക്കായകൾ ദേശവാസികൾ ഭക്ഷിച്ചിരുന്നു. യേശു തിരഞ്ഞത് ഇപ്രകാരമുള്ള പച്ചക്കായകളാണ്. വിശപ്പും ദാഹവുമുള്ള പച്ചയായ മനുഷ്യൻ പച്ചക്കായകൾ തേടി അത്തിമരത്തിന്‍റെ ചുവട്ടിലെത്തുന്നതും അതു കാണാഞ്ഞതിനാൽ ശാപവാക്കുകൾ ഉതിർക്കുന്നതും നമ്മെ അന്പരപ്പിക്കേïതില്ല. യേശുവിന്‍റെ മനുഷ്യത്വത്തിന്‍റെ തീക്ഷ്ണമായ പ്രകാശനമാണിത്. മാത്രമല്ല ഇത് ഒരു പ്രവാചകപ്രവൃത്തി കൂടിയാണ്. മാനസാന്തരത്തിന്‍റെ ഫലങ്ങൾ പുറപ്പെടുവിക്കാത്ത ജറുസലേം ദേവാലയത്തിനും യഹൂദജനതയ്ക്കുമുള്ള പ്രവാചകപരമായ താക്കീതും അടയാളവുമായിരുന്നു ഈ പ്രവൃത്തി. എല്ലാക്കാലത്തും ഫലം പുറപ്പെടുവിക്കാൻ വിളിക്കപ്പെട്ടവരാണ് ദൈവത്തിന്‍റെ മക്കൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.