പ്രാർഥനയും തേജസ്കരണവും
പ്രാർഥനയും  തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും പ്രാർഥിക്കുന്ന യേശുവിന്‍റെ ചിത്രം സുവിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. യേശുവിനെ സംബന്ധിച്ചിടത്തോളം പ്രാർഥന ആബ്ബാനുഭവമായിരുന്നു. തന്നെ അയച്ച പിതാവിനോടുള്ള മുഖാഭിമുഖമായ ബന്ധപ്പെടലും അവിടുത്തെ ഹിതം നിറവേറ്റാനുള്ള ശക്തി സംഭരിക്കലുമായിരുന്നു യേശുവിന്‍റെ പ്രാർഥന. യേശുവിന്‍റെ പ്രാർഥനാനുഭവം കïിട്ടാണ് ശിഷ്യ·ാർ തങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണേ എന്ന് ഗുരുവിനോട് അർഥിച്ചത് (ലൂക്ക 11:1-13). യേശു സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന അവരെ പഠിപ്പിച്ചു. പ്രാർഥനയുടെ അനന്തമായ ശക്തിയെപ്പറ്റിയും ഫലസിദ്ധിയെപ്പറ്റിയും അവിടുന്ന് അവർക്ക് പ്രബോധനങ്ങൾ നൽകി.
രïു സന്ദർഭങ്ങളിലെ യേശുവിന്‍റെ പ്രാർഥനാനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ പ്രാർഥനയും തേജസ്കരണവും തമ്മിലുള്ള അഭേദ്യമായ ബന്ധം മനസിലാക്കാനാണു നാം ശ്രമിക്കുന്നത്. ദൈവിക തേജസ് ധരിച്ച് രൂപാന്തരപ്പെടുന്ന അനുഭവമാണ് തേജസ്വീകരണം. താബോർ മലയിലെ പ്രാർഥനാരംഗമാണ് ആദ്യം വിലയിരുത്തുന്നത് (ലൂക്ക 9: 28-36). പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ ശ്രേഷ്ഠ ശിഷ്യരെ കൂട്ടിക്കൊï് യേശു താബോറിന്‍റെ പടികൾ ചവിട്ടിക്കയറി. പ്രാർഥിക്കാനാണ് ഈ ഉന്നതമായ ഏകാന്തസ്ഥലം അവിടുന്ന് തെരഞ്ഞെടുത്തത്. പ്രാർഥിച്ചുകൊïിരുന്നപ്പോൾ അവിടുത്തേക്ക് തേജസ്കരണമുïായി. അവിടുത്തെ വസ്ത്രങ്ങളും മുഖവും ശരീരം മുഴുവനും തിളങ്ങി ശോഭിച്ചു. പ്രാർഥന വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നുവെന്ന ദർശനമാണ് ഈ സംഭവം നമുക്ക് നൽകുന്ന പാഠം. പ്രവാചക·ാ
രായ മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട്, ജറുസലേമിലെ യേശുവിന്‍റെ കടന്നുപോകലിനെപ്പറ്റി അഥവാ പീഡാനുഭവത്തെപ്പറ്റി സംഭാഷിച്ചുകൊïിരുന്നു. കുരിശിന്‍റെ പശ്ചാത്തലത്തിലേ തേജസ്കരണത്തെപ്പറ്റി മനസിലാക്കാനാവൂ. ശിഷ്യ·ാർ മതിമറന്ന് കൂടാരം കെട്ടി സ്ഥിരതാമസമുറപ്പിക്കാൻ അനുമതി തേടിയപ്പോൾ ന്ധന്ധഇവനെ ശ്രദ്ധിക്കുവിൻ’’ എന്നാണ് മേഘമാലയിൽനിന്ന് അറിയിപ്പുïായത്. പീഡാനുഭവത്തെപ്പറ്രിയും കുരിശുമരണത്തെപ്പറ്റിയുമുള്ള യേശുവിന്‍റെ സന്ദേശം ഉൾക്കൊള്ളണമെന്ന് ശിഷ്യരെ ഓർമപ്പെടുത്തുകയായിരുന്നു ഈ അറിയിപ്പ്. പ്രാർഥനയിലൂടെ തേജസാർന്ന മനസോടെ താഴേക്ക് ഇറങ്ങിവന്ന യേശു മുറിവേറ്റ ലോകത്തിന്‍റെ പ്രതിനിധിയായ പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു (മർക്കോ. 9: 1429). പ്രാർഥിക്കുന്നവനേ മുറിവേറ്റവർക്കു സൗഖ്യം പകരാനാവൂ. പ്രാർഥനകൊïു മാത്രമേ പൈശാചിക ബന്ധനങ്ങൾ തകർക്കപ്പെടൂ (ലൂക്ക 9:29).

യേശുവിന്‍റെ ഗദ്സമനിലെ പ്രാർഥന തേജസ്കരണത്തിന്‍റെ മറ്റൊരു തരത്തിലുള്ള ആവിഷ്കരണമാണ്.
(മത്താ. 26:36-46). പീഡാനുഭവത്തിന്‍റെ തലേരാത്രിയാണ് ഈ
പ്രാർഥന. ഇവിടെയും പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊïാണ് യേശു പ്രാർഥിക്കാൻ പോയത്. യേശു അസ്വസ്ഥനും തീവ്രദുഃഖത്താൽ പീഡിതനുമായിരുന്നു. പിറ്റേദിവസത്തെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള ചിന്തയാണ് അവിടുത്തെ മഥിച്ചത്. ന്ധന്ധപിതാവേ, ഈ പാനപാത്രം എന്നിൽനിന്ന് മാറ്റിത്തരണേ’’ എന്ന് പ്രാർഥിച്ചപ്പോൾ സഹനത്തിന്‍റെ കാസ നീങ്ങിപ്പോകാനാണ് അവിടുന്ന് ഹൃദയം നുറുങ്ങി യാചിച്ചത്. സ്വേദകണങ്ങൾ രക്തത്തുള്ളിയായി നിലത്തുവീണു. ഉടനെ അവിടുന്ന് കൂട്ടിച്ചേർത്തു, ന്ധന്ധഎങ്കിലും എന്‍റെ ഹിതംപോലെയല്ല, നിന്‍റെ ഹിതംപോലെയാകട്ടെ.’’ വേദനയുടെ കഠിന വിനാഴികയിലും അവിടുന്ന് ദൈവഹിതത്തിന് തന്നെത്തന്നെ സന്പൂർണമായി സമർപ്പിച്ചു. ദൈവഹിതം തിരിച്ചറിഞ്ഞ് അതിന് വിധേയപ്പെടാനും ദൈവഹിതമനുസരിച്ച് പ്രാർഥിക്കാനുമുള്ള ധീരോദാത്തതയാണ് പ്രാർഥന. യേശുവിന്‍റെ യാചനയ്ക്ക് പിതാവ് മറുപടിയൊന്നും നൽകിയില്ല. പുത്രൻ പീഡാനുഭവത്തിന്‍റെ കാസ കുടിക്കണമെന്നതായിരുന്നു പിതാവിന്‍റെ തിരുവുള്ളം. പ്രാർഥനയിലൂടെ അതിനുള്ള ശക്തി യേശുവിനു കിട്ടി. പീഡാനുഭവ രംഗങ്ങളിൽ സമചിത്തതയോടെ നിലകൊള്ളാനും മനുഷ്യരക്ഷയ്ക്കുവേïി ദൈവഹിതപ്രകാരം കുരിശുമരണത്തോളം അനുസരണയുള്ളവനായിരിക്കാനും യേശുവിനു സാധിച്ചത് പ്രാർഥന പകർന്നുതന്ന കൃപാവരത്താലാണ്. ദൈവഹിതം നിറവേറ്റിയപ്പോൾ യേശു കുരിശിൽ മഹത്വീകരിക്കപ്പെട്ടു. യോഹന്നാന്‍റെ കാഴ്ചപ്പാടിൽ കുരിശാരോഹണം യേശുവിന്‍റെ മഹത്വീകരണവും തേജസ്കരണവുമാണ്.
പ്രാർഥനയിലൂടെ തനിക്ക് ശക്തി പകരാൻ കൂടെ കൊïുപോയ ശിഷ്യർ ദുഃഖാർത്തരായി ഉറങ്ങിപ്പോയി. യേശു അവരോട് പറഞ്ഞു, ന്ധന്ധപ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്’’ (മത്താ. 26: 41). ഉണർവോടുകൂടിയ പ്രാർഥന നമ്മെ അടിമുടി രൂപാന്തരപ്പെടുത്തും. യേശുവിന്‍റെ കുരിശ് ഉണർന്നിരുന്ന് പ്രാർഥിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്ന രക്ഷയുടെ ചിഹ്നമാകുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.