ല​ഭി​ച്ച​തി​ന് ന​ന്ദി​യുള്ളവരായിരിക്കുക
ല​ഭി​ച്ച​തി​ന് ന​ന്ദി​യുള്ളവരായിരിക്കുക
കു​റ​ച്ചൊ​ക്കെ ഭ​യം, പ​ട്ടി​ണി, ധ​ന​ന​ഷ്ടം, ജീ​വ​ന​ഷ്ടം, കാ​യ്ക​നി ന​ഷ്ടം എ​ന്നി​വ​കൊ​ണ്ടു നാം ​നി​ങ്ങ​ളെ പ​രീ​ക്ഷി​ക്കു​ക ത​ന്നെ ചെ​യ്യും. ക്ഷ​മി​ക്കു​ന്ന​വ​ർ​ക്കു താ​ങ്ക​ൾ സ​ന്തോ​ഷ വാ​ർ​ത്ത അ​റി​യി​ക്കു​ക (അ​ൽ ബ​ഖ​റ:155)

മ​നു​ഷ്യ​ൻ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​ഞ്ചു​ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചാ​ണ് ഈ ​സൂ​ക്തം പ​റ​യു​ന്ന​ത്. 1.ഭ​യം, 2.വി​ശ​പ്പ്, 3.ധ​ന ​ന​ഷ്ടം, 4.ആ​ൾ​ ന​ഷ്ടം 5.ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​കു​റ​വ്. വി​പ​ത്തു​ക​ളും സ​മൃ​ദ്ധി​ക്ഷ​യ​വും മ​നു​ഷ്യ​ന്‍റെ കൂട​പ്പി​റ​പ്പാ​ണ്. ആ​പ​ത്തു​ക​ളു​ണ്ടാ​കു​ന്പോ​ൾ ക്ഷ​മി​ക്കു​ക​യും സ​മൃ​ദ്ധി​ക്ഷ​യ​മു​ണ്ടാ​കു​ന്പോ​ൾ ഉ​ള്ള​തുകൊ​ണ്ട് തൃ​പ്തി​പ്പെ​ടു​ക​യും ല​ഭി​ച്ച​തി​ന് ന​ന്ദി​യും ക​ട​പ്പാ​ടും പ്ര​ക​ട​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് വി​ശ്വാ​സി​ക​ൾ. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​യാ​സ​ങ്ങ​ളെ​യും വി​വേ​ക​ത്തോ​ടും ആ​ത്മ​ധൈ​ര്യ​ത്തോ​ടും നേ​രി​ടാ​നു​ള്ള ക​രു​ത്ത് നേ​ടി​യെ​ടു​ക്ക​ണം.

""അ​ല്ലാ​ഹു എ​ന്നെ വ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ല്ലോ, എ​നി​ക്ക് എ​ന്നും കാ​ല​ക്കേ​ടു ത​ന്നെ''- ഇ​ങ്ങ​നെ സ്വ​യം ശ​പി​ക്ക​രു​ത്. എ​ല്ലാ​വ​ർ​ക്കും പ്ര​ശ്ന​ങ്ങ​ളു​ണ്ട്, ഒ​രു​ത​ര​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ. ""എ​ന്നേക്കാ​ൾ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ ചു​റ്റു​പാ​ടു​മു​ണ്ട​ല്ലോ. ഇ​ത്ര​യൊ​ക്കെ​യല്ലേ എ​നി​ക്ക് സം​ഭ​വി​ച്ചി​ട്ടു​ള്ളൂ. അ​ല്ലാ​ഹു​വി​ന്‍റെ കാ​രു​ണ്യം കൊ​ണ്ട് ഞാ​ൻ ഈ ​പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കും''-ഇ​താ​യി​രി​ക്ക​ണം ഒ​രു വി​ശ്വാ​സി​യു​ടെ മ​ന​സ്.


"നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ താ​ഴെ​യു​ള്ള​വ​രി​ലേ​ക്ക് നോ​ക്കു​ക' എ​ന്ന് മു​ഹ​മ്മ​ദ് ന​ബി(​സ) പ​ഠി​പ്പി​ക്കു​ന്നു. ക്ഷ​മ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ക്ഷ​മി​ക്കു​ന്ന​വരോ​ടൊ​പ്പ​മാ​ണ് അ​ല്ലാ​ഹു​വെ​ന്ന് വി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠി​പ്പി​ക്കു​ന്നു. ക്ഷ​മ വി​ശ്വാ​സ​ത്തി​ന്‍റെ പാ​തി​യാ​ണെ​ന്ന് ന​ബി​വ​ച​ന​വു​മു​ണ്ട്.

നാം ​ആ​ഗ്ര​ഹി​ക്കു​ക​യും പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു കാ​ര്യം ല​ഭി​ക്കാ​തെ പോ​കു​ന്ന​ത് അ​ല്ലാ​ഹു​വി​ന് ത​ന്നോ​ട് സ്നേ​ഹ​മി​ല്ലാ​ഞ്ഞി​ട്ടാ​ണെ​ന്ന് ക​രു​ത​രു​ത്. ആ ​കാ​ര്യം ന​മു​ക്ക് വി​പ​ത്താ​യി പ​രി​ണ​മി​ക്കാം. അ​ല്ലെ​ങ്കി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും ഗു​ണ​ക​ര​മാ​യ​ത് വി​ധി ന​മു​ക്ക് ക​രു​തി​വെ​ച്ചി​രി​ക്കാം. അ​തു​മ​ല്ലെ​ങ്കി​ൽ, ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് വ​ലി​യ അ​ള​വി​ലു​ള്ള പ്ര​തി​ഫ​ലം ന​മ്മെ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും. ഇ​ത്ത​ര​ത്തി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യും ക്ഷ​മ​യും ഇ​ല്ലെ​ങ്കി​ൽ ജീ​വി​തം ന​ര​ക​തു​ല്യ​മാ​വും. അ​പ്പോ​ഴാ​ണ് ഒ​രു മുഴം ക​യ​റി​ലോ, വി​ഷ​ക്കു​പ്പി​യി​ലോ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​പ്പ​റ്റി മനുഷ്യൻ ആ​ലോ​ചി​ച്ചു തു​ട​ങ്ങു​ന്നത്. പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിൽ സംഭവിക്കുന്പോൾ ക്ഷമയോടെ അല്ലാഹുവിനെ മുറുകെ പിടിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.

സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ലു​ൽ ബു​ഖാ​രി
(ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള ​മു​സ്ലിം ജ​മാ​അ​ത്ത്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.