വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി
Thursday, May 16, 2024 11:07 AM IST
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ലെ ഹൈ​വേ പ​ത്തി​ന്.

എ​ണ്ണ​പ്പാ​ട​ങ്ങ​ൾ നി​റ​ഞ്ഞ അ​ൽ ബ​താ ന​ഗ​ര​ത്തി​ൽ​നി​ന്ന് യു​എ​ഇ അ​തി​ർ​ത്തി​ക​ടു​ത്തു​വ​രെ നീ​ളു​ന്ന റോ​ഡി​ന് 256 കി​ലോ​മീ​റ്റ​റാ​ണ് നീ​ളം. ഭൂ​രി​ഭാ​ഗ​വും റു​ബ് അ​ൽ ഖാ​ലി മ​രു​ഭൂ​മി​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്.


ഓ​സ്ട്രേ​ലി​യ​യി​ലെ 146 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഐ​ർ ഹൈ​വ​യു​ടെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് സൗ​ദി​യി​ലെ ഹൈ​വേ 10 മ​റി​ക​ട​ന്ന​ത്. 2005ൽ ​അ​ന്ത​രി​ച്ച ഫ​ഹ​ദ് രാ​ജാ​വി​നു​വേ​ണ്ടി നി​ർ​മി​ച്ച സ്വ​കാ​ര്യ​പാ​ത​യാ​യി​രു​ന്നു ആ​ദ്യ​മി​ത്.