സിഡ്നിയിൽ മെഗാ തിരുവാതിര ഓഗസ്റ്റ് 18ന്
സിഡ്നി: പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. 110 വനിതകൾ അണിനിരക്കുന്ന തിരുവാതിര ഓഗസ്റ്റ് 18ന് കിംഗ്സ് വുഡ് ഹൈസ്കൂളിലാണ് അരങ്ങേറുക.

സിഡ്നി മലയാളി സമൂഹത്തിൽ ഇതാദ്യമായാണ് നൂറിലധികം പേർ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നത്. ലക്ഷ്മി സുജിത്ത് ചിട്ടപ്പെടുത്തിയ തിരുവാതിര കളിയോടൊപ്പം നിരവധി കലാ പരിപാടികളും ഓണ സദ്യയും ഈ വർഷത്തെ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും. പരിപാടിയിൽ പെൻറിത്ത് സിറ്റി കൗണ്‍സിൽ മേയറും സ്ഥലം എംപിയും മുഖ്യാതിഥികളായി പങ്കെടുക്കും.

റിപ്പോർട്ട്: സന്തോഷ് ജോസഫ്