ഷിക്കാഗോയിൽ മാധ്യമ സെമിനാർ
ഷിക്കാഗോയിൽ നടക്കുന്ന ഫോമാ അന്തർദേശീയ കണ്‍വൻഷനോടനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുമെന്ന് മീഡിയ സെമിനാർ കോ-ഓർഡിനേറ്റർ സണ്ണി പൗലോസ് അറിയിച്ചു. കണ്‍വൻഷന്‍റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 11.30 നാണ് സെമിനാർ.

മീഡിയ സെമിനാർ ചെയർ വിനോദ് കൊണ്ടൂർ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ മുൻ മന്ത്രി മോൻസ് ജോസഫ് എംഎൽഎ , രാജു എബ്രഹാം എംഎൽഎ , അഡ്വ: ആർ.സനൽ കുമാർ, അഡ്വ: സുമേഷ് അച്യുതൻ ,ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ശിവൻ മുഹമ്മ , നിയുകത പ്രസിഡണ്ട് ജോർജ് കാക്കനാട്,, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്‍റുമാരായ ജോർജ് ജോസഫ്, ജോസ് കണിയാലി,രജി ജോർജ്, മാത്യു വർഗീസ് താജ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ള , ഫോമാ മുൻ പ്രസിഡന്‍റുമാരായ ശശിധരൻ നായർ, ജോണ്‍ ടൈറ്റസ് , ബേബി ഉൗരാളിൽ , ജോർജ് മാത്യു , ആനന്ദൻ നിരവേൽ , മുൻ സെക്രട്ടറിമാർ, ഇന്ത്യ പ്രസ് ക്ലബ് വിവിധ ചാപ്റ്റർ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുക്കും.

ന്യൂയോർക്കിൽ നടന്ന റൌണ്ട് ടേബിൾ കോണ്‍ഫറൻസിന്‍റെ തുടർച്ചയായാണ് ഇന്ത്യ പ്രസ് ക്ലബ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട് : രാജു പള്ളത്ത്