ഓസ്ട്രിയയിൽ ഗ്യാസ് സ്റ്റേഷൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 21 പേർക്ക് പരിക്ക്
വിയന്ന: നീധർ ഓസ്ട്രിയയിലെ ഗേൻസൻസ് ഡോർഫിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും 21 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒന്പതോടെ അതുഗ്ര സ്ഫോടനമാണുണ്ടായത്. വൈകുന്നേരം മൂന്നേ മുക്കലോടുകൂടി തീയണച്ചു.

അപകട കാരണം വ്യക്തമല്ല . സാങ്കേതിക തകരാറു മൂലമാണന്നു കണക്കാക്കുന്നു. അപകടത്തിനിരയായവർ വിയന്നയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.