സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ
Saturday, April 13, 2024 4:39 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്. ആത്മീ​യ കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ തീ​ക്ഷ്ണ​ത പു​ല​ർ​ത്തി​പ്പോ​രു​ന്ന നീ​നു​വും ഭ​ർ​ത്താ​വ് റോ​ബി​ൻ കോ​യി​ക്ക​ര​യും ദെെ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ​ക്ക് കു​ഴ​പ്പം കൂ​ടാ​തെ ജ​ന്മം ന​ല്കാ​ൻ സാ​ധി​ച്ച​തെ​ന്ന് പ​റ​ഞ്ഞു.

മാ​തൃ​ത്വ​വും സ​ന്താ​ന ല​ബ്ദി​യും ദൈ​വ​ദാ​ന​മാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഇ​വ​ർ​ക്ക് ല​ഭി​ച്ച അ​ഞ്ചാ​മ​ത്തെ കു​ട്ടി​യു​ടെ മാ​മ്മോ​ദീ​സ ക​ഴി​ഞ്ഞദി​വ​സം സ്റ്റീ​വ​നേ​ജ് സെ​ന്‍റ് ഹി​ൽ​ഡ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഗ്രേറ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ആ​ണ് ന​ൽ​കി​യ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ണ​യും സ്നേ​ഹ​വും നി​സ്വാ​ർ​ഥ​മാ​യ ത്യാ​ഗ​വു​മാ​ണ് ഓ​രോ ജ​ന്മ​ങ്ങ​ളെ​ന്നും മാ​മോ​ദീ​സ​യി​ലൂ​ടെ ദൈ​വസ​മ​ക്ഷം കു​ഞ്ഞി​നെ സ​മ്പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ വാ​ക്കു​ക​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​വാ​ൻ അ​തി​നാ​ൽ​ത്ത​ന്നെ ഓ​രോ ക്രൈ​സ്ത​വ​നും ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും മാ​ർ സ്രാ​മ്പി​ക്ക​ൽ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

റോ​ബി​ൻ -​ നീ​നു ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​ന്‍റെ മാ​മ്മോ​ദീ​സ ഏ​റെ ആ​ഘോ​ഷ​മാ​യാ​ണ് സ്റ്റീ​വ​നേ​ജ് സെ​ന്‍റ് സേ​വ്യ​ർ പ്രോ​പോ​സ്ഡ് മി​ഷ​ൻ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത്. പി​താ​വി​ന്‍റെ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ടോം സി​റി​യ​ക്ക് ഓ​ലി​ക്ക​രോ​ട്ടും ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ലും സ​ഹ​കാ​ർ​മി​ക​രാ​യി.



പ്രോ​പോ​സ്ഡ് മി​ഷ​ന് വേ​ണ്ടി ട്ര​സ്റ്റി അ​ല​ക്സ് സ്വാ​ഗ​തം പ​റ​ഞ്ഞു. റോ​ബി​ൻ കോ​യി​ക്ക​ര ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് റോ​ബി​നും നീ​നു​വും നാ​ലു​മ​ക്ക​ളു​മാ​യി സ്റ്റീ​വ​നേ​ജി​ൽ വ​ന്നെ​ത്തു​ന്ന​ത്.

ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീസ​സി​ൽ ചീ​ഫ് ആ​ർ​ക്കി​ടെ​ക്റ്റാ​യി ജോ​ലി നോ​ക്കു​ന്ന റോ​ബി​ൻ, കോ​ങ്ങോ​ർ​പ്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വാം​ഗ​ങ്ങ​ളാ​യ കോ​യി​ക്ക​ര വ​ർ​ഗീ​സ് -​ ലൂ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്‌.

കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നും കു​ടും​ബ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​നു​മാ​യി നീ​നു ഉ​ദ്യോ​ഗ​ത്തി​നു പോ​കു​ന്നി​ല്ല. കൊ​ച്ചി​യി​ൽ സെ​ന്‍റ് ലൂ​യി​സ് ച​ർ​ച്ച് മു​ണ്ടം​വേ​ലി ഇ​ട​വ​കാം​ഗം ജോ​സ​ഫ് ഫ്രാ​ൻ​സീ​സ് കു​ന്ന​പ്പി​ള്ളി മ​റി​യ തോ​മ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ നീ​നു നാ​ട്ടി​ൽ എ​സ്ബി​ഐ ബാ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു.



സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ന്ന നീ​നു -​ റോ​ബി​ൻ കു​ടും​ബ​ത്തി​ലെ മൂ​ത്ത​മ​ക​ൾ മി​ഷേ​ൽ ട്രീ​സാ റോ​ബി​ൻ ബാ​ർ​ക്ലെ​യ്‌​സ് അ​ക്കാ​ദ​മി​യി​ൽ ഇ​യ​ർ 11ൽ ​പ​ഠി​ക്കു​ന്നു. ഇം​ഗ്ലീ​ഷി​ൽ ബു​ക്ക് പ​ബ്ലി​ഷ് ചെ​യ്തി​ട്ടു​ള്ള മി​ഷേ​ൽ പ​ഠ​ന​ത്തി​ലും പ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ലും മി​ടു​ക്കി​യാ​ണ്.

മൂ​ത്ത മ​ക​ൻ ജോ​സ​ഫ് റോ​ബി​ൻ ബാ​ർ​ക്ലെ​യ്‌​സ് അ​ക്കാ​ദ​മി​യി​ൽ​ത്ത​ന്നെ ഇ​യ​ർ നയൻ വി​ദ്യാ​ർഥി​യാ​ണ്. കാ​യി​ക​രം​ഗ​ത്തും മി​ടു​ക്ക​നാ​യ ജോ​സ​ഫ് ഫു​ട്‍​ബോ​ളി​ൽ ബെ​ഡ്‌​വെ​ൽ റേ​ഞ്ചേ​ഴ്സ് അണ്ടർ 14 ടീ​മി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണ്. വ്യ​ക്തി​ഗ​ത മി​ക​വി​ന് നി​ര​വ​ധി ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും നേ​ടി​യി​ട്ടു​മു​ണ്ട്.

മൂ​ന്നാ​മ​ത്തെ കു​ട്ടി ജോ​ൺ വ​ർ​ഗീ​സ്‌ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സ്‌​കൂ​ളി​ൽ റി​സ​പ്ഷ​നി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്‌. നാ​ലാ​മ​ത്തെ മ​ക​ൾ ഇ​സ​ബെ​ല്ലാ മ​രി​യ​യ്ക്ക്‌ മൂന്ന് വ​യ​സും ഇ​പ്പോ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ‌​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ൽ നി​ന്നും ജ്ഞാ​ന​സ്നാ​നം സ്വീ​ക​രി​ച്ച അ​ഞ്ചാ​മ​നാ​യ പോ​ളി​ന് രണ്ട് മാ​സ​വും പ്രാ​യമു​ണ്ട്.