ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് വിതരണവും യാത്രയയപ്പും നടത്തി
Sunday, December 16, 2018 10:51 AM IST
കുവൈറ്റ്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് സര്‍ക്കസ് കുലപതി ജമിനി ശങ്കരന് മുഖ്യമന്ത്രി കണ്ണൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈമാറി. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷന്‍ ആയ ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി അംഗം കെ കെ ആര്‍ വേങ്ങര സ്വാഗതവും ഫോക്ക് ആര്‍ട്‌സ് സെക്രട്ടറി രാജേഷ് പരപ്രത് നന്ദിയും പറഞ്ഞു.സാഹിത്യകാരന്‍ ടി പദ്മനാഭന്‍ ജമിനി ശങ്കരനെ പൊന്നാട അണിയിച്ചു ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ കെകെ രാഗേഷ് എം പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് കെ പി സി സി സെക്രട്ടറി പി രാമകൃഷ്ണന്‍ സ്വാതന്ത്ര്യസമര സേനാനി രൈരു നായര്‍ വിനോദ് നാരായണ്‍ ദിനകരന്‍ കൊമ്പിലാത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ ഫോക്ക് സ്‌പോര്‍ട്‌സ് സെക്രട്ടറി ലിജീഷ് എന്നിവരും നിരവധി ഫോക്ക് കുടുംബാംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചുകെ കെ ആര്‍ വേങ്ങര നിര്‍മിച്ച ശില്പവും 25000രൂപയും ആണ് അവാര്‍ഡ്.


ഫോക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴു ലക്ഷം രൂപ രണ്ടാം ഘട്ടമായി മുഖ്യമന്ത്രിക്ക് കൈമാറി. ആദ്യഘട്ടമായി നല്‍കിയ അഞ്ചുലക്ഷം ഉള്‍പ്പെടെ മൊത്തത്തില്‍ 12 ലക്ഷം രൂപ ആണ് ഫോക്ക് നല്‍കിയത്

കുവൈറ്റിലെ ദീര്‍ഘ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഖ്യ രക്ഷാധികാരി എന്‍ ജയശങ്കറിനും കുടുംബത്തിന് ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍ യാത്രയയപ്പ് നല്‍കി. ഫോക്കിന്റെ സ്‌നേഹോപഹാരം ട്രഷറര്‍ വിനോജ് കുമാര്‍ ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ലീന സാബു മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി കണ്ണൂര്‍ മഹോത്സവം വിജയത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉള്ള ആദരവും ഈ യാത്രയയപ്പ് നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍