കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം
Tuesday, January 15, 2019 11:20 PM IST
കു​വൈ​ത്ത്: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ജ​നു​വ​രി 18 വെ​ള്ളി​യാ​ഴ്ച്ച ജു​മു​അ ന​മ​സ്കാ​രാ​ന​ന്ത​രം അ​ബാ​സി​യ ലേ​ണേ​ഴ്സ് അ​ക്കാ​ദ​മി​ക്ക് എ​തി​ർ​വ​ശ​മു​ള്ള ഹെ​വ​ൻ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കു​ക​യും പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ലേ​ക്കു കു​വൈ​ത്തി​ലു​ള്ള എ​ല്ലാ എ​ല​ത്തൂ​ർ നി​വാ​സി​ക​ളെ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്ന​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്നു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി (97398453),നാ​സ​ർ മോ​യി​ങ്ക​ണ്ടി (66780404) ആ​ഷി​ഖ് എ​ൻ ആ​ർ (69605757)

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ