ബ്രിസ്ബേൻ സൗത്ത് പുൽക്കൂട് മത്സര വിജയികൾ
Sunday, December 25, 2016 8:25 AM IST
ബ്രിസ്ബേൻ: സെന്റ് തോമസ് ബ്രിസ്ബേൻ സൗത്ത് സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ക്രിസ്മസിന് നടത്തി വരാറുള്ള പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പതിനഞ്ചോളം പേർ പങ്കെടുത്ത മത്സരത്തിൽ വ്യക്‌തിഗത വിഭാഗത്തിൽ അലോഷ്യസ് പുല്ലൻ (40 Moran Crescent, Forest Lake) തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്‌ഥാനം നിലനിർത്തി. ഷിയാൻസ് ഏബ്രഹാം (15 Ridge Wood St, Algester), ജോഷി ജോസഫ് (60 Maywood Crescent, Calamvale) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ സ്വന്തമാക്കി.

ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ നടന്ന മത്സരത്തിൽ സെന്റ് ജോൺ വാർഡിന് (സ്റ്റിബി മാത്യു 9 Green grove Place Kuraby) ഒന്നാം സ്‌ഥാനവും ജീസസ് യൂത്ത് ബ്രിസ്ബേൻ സൗത്ത് (43 Crown St. Holland Park West) ടീമിന് രണ്ടാം സ്‌ഥാനവും ലഭിച്ചു. വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും 24ന് ക്രിസ്മസ് കുർബാനക്ക് ശേഷം വിതരണം ചെയ്തു.


ഫാ. ഫെർണാണ്ടോ ഒഎഫ്എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ പാനൽ ആണ് വിധി നിർണയം നടത്തിയത്. വിജയികളെ അനുമോദിക്കുന്നതിനോടൊപ്പം ഇടവകയിലെ മറ്റു കുടുംബങ്ങൾ കുട്ടികളോടൊപ്പം ഈ പുൽക്കൂടുകൾ സന്ദർശിക്കാനും പങ്കെടുത്തവർക്ക് ആശംസകൾ അർപ്പിക്കാനും വികാരി ഫാ. വർഗീസ് വാവോലിൽ ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: ടോം ജോസഫ്