ബംഗളൂരു: ധർമാരാം കോളജിൽ സ്‌ഥാപകദിനാഘോഷം സംഘടിപ്പിച്ചു. വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ദിനമായിരുന്ന ജനുവരി മൂന്നിന് ധർമാരാം കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ, സിസ്റ്റർ ജസ്ലറ്റ് സിഎംസി എന്നിവർ സന്ദേശം നല്കി. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഡോ. മാത്യു മാമ്പ്ര ’ചാവറയച്ചന്റെ പ്രസക്‌തി ഇന്ന്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ധർമാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, മാണ്ഡ്യ രൂപത വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, റവ.ഡോ. ഐസക് ആരിക്കാപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.