പനോരമ കലണ്ടർ പ്രകാശനം ചെയ്തു
Monday, December 4, 2017 12:08 PM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായായ പനോരമയുടെ 2018 ലെ കലണ്ടർ പ്രകാശനം ചെയ്തു. ചെയർമാൻ ചെറിയാൻ തോമസ് ദമാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അനിൽ കുറിച്ചിമുട്ടത്തിനു നൽകി പ്രകാശനം ചെയ്തു.

പനോരമയുടെ വിവിധ പ്രവർത്തനങ്ങളും പത്തനംതിട്ട ജില്ലാ വിവരങ്ങളും ഉൾപ്പെടുന്ന വർണശബളമായ കലണ്ടർ പ്രവർത്തികമാക്കുന്നതിൽ സഹകരിച്ച റജി സാമുവലിനെ ചടങ്ങിൽ അഭിനന്ദിച്ചു. പനോരമയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പൊതുജനസമക്ഷം എത്തിക്കുന്നതിൽ സഹകരിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരെയും സമ്മേളനം അനുമോദിച്ചു.

പനോരമയുടെ ആഭിമുഖ്യത്തിൽ നടത്തിയ താങ്ങും തണലും എന്ന പരിപാടിയിൽ നാടകം അവതരിപ്പിച്ച ജോസ് തോമസിന്‍റെ നേതൃത്വത്തിലുള്ള കലാകാര·ാരെയും ചടങ്ങിൽ അനുമോദിച്ചു.

പ്രസിഡന്‍റ് സി.എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. ബിനു മരുതിക്കൽ, ബിനു പി. ബേബി, അനിൽ മാത്യൂസ്, എം.എം. നയിം, അലി കളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ബിനു മാമ്മൻ, ജോണ്‍സണ്‍ പ്രക്കാനം, റോബി സാമുവൽ, ബേബിച്ചൻ ഇലന്തൂർ, വിനോദ് കുമാർ പറക്കോട്, ഷാജഹാൻ വല്ലന, മാത്യു ജോർജ്, ഗോപകുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


പനോരമയുടെ ആഭിമുഖ്യത്തിൽ വരുന്ന ഏപ്രിൽ മാസത്തിൽ പ്രശസ്ത ശാസ്ത്രജ്ഞനും പരിശീലകനുമായ ഡോ. ടി.പി. ശശികുമാറിന്‍റെ നേതൃത്വത്തിൽ മുതിർന്ന കുട്ടികൾക്ക് രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം