വരുംകാലത്ത് പരിസ്ഥിതിയെ പരിഗണിച്ചേ മുന്നേറാനാകൂ: ചന്ദ്രദത്തൻ
Saturday, February 17, 2018 6:28 PM IST
അബുദാബി: ശാസ്ത്ര സാങ്കേതികരംഗത്ത് ശാത്രജ്ഞൻമാരുടെ ആത്മാർഥമായ പ്രവർത്തനമാണ് ഇന്നു ലോകത്തിനു മുന്പിൽ ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യ തലയുയർത്തി നിൽക്കുന്നതെന്നും ഇനിയുണ്ടാകുന്ന ഏതൊരു വികസനത്തിലും പരിസ്ഥിതിയെ പരിഗണിക്കുക എന്നത് നിർബന്ധമാക്കണമെന്നും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്‍റർ മുൻ ചെയർമാനും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ചന്ദ്രദത്തൻ പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച ശാസ്ത്രവും ശാസ്ത്രബോധവും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഎഇയിലെ വിവിധ സ്കൂളുകളിൽനിന്നെത്തിയ വിദ്യാർഥികളുമായി സംവദിച്ച ചന്ദ്രദത്തൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.

കെഎസ് സി പ്രസിഡന്‍റ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. വിദ്യാഭവൻ ട്രസ്റ്റ് ചെയർമാൻ അശോകൻ, കഐസ് സി ജോയിന്‍റ് സെക്രട്ടറി അജീബ് പരവൂർ, സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള