മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി കു​ടും​ബ​സു​ര​ക്ഷ പ​തി​നേ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക്
Wednesday, March 14, 2018 11:08 PM IST
ജി​ദ്ദ: അ​നാ​ഥ​ർ​ക​ർ​ക്ക് കൈ​താ​ങ്ങു​ന്ന മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി ​യു​ടെ കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി പ​തി​നേ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. പ്ര​വാ​സി സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യും അ​ഭി​മാ​ന​വു​മാ​യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഗ​ൾ​ഫ് ലോ​ക​ത്തെ തു​ട​ക്ക​ക്കാ​രാ​ണ് ജി​ദ്ദ​യി​ലെ മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി. എ​ല്ലാ വ​ർ​ഷ​വും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്ന നി​ല​യി​ൽ ഈ ​കൊ​ല്ല​വും വി​പു​ല​മാ​യ പ​രി​ഷ്ക്ക​ര​ണ​ങ്ങ​ളോ​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ര​ണ്ടു​ല​ക്ഷം സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​മാ​യി ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​കൊ​ല്ലം മു​ത​ൽ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ അ​നാ​ഥ​മാ​കു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​മാ​യി ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് മു​പ്പ​തി​നാ​യി​രം രൂ​പ​യോ​ളം ചി​കി​ത്സ ആ​നൂ​കൂ​ല്യ​വും ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു.

ഒ​രു വ​ർ​ഷ​ത്തേ​ക്ക് 50 റി​യാ​ൽ മാ​ത്രം ഫീ​സ് ന​ൽ​കി​യാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കേ​ണ്ട​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞാ​ൽ 500,000 (അ​ഞ്ചു ല​ക്ഷം) ഇ​ന്ത്യ​ൻ രൂ​പ മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​മാ​യും, കാ​ൻ​സ​ർ, ഹൃ​ദ​യ​സ​ർ​ജ​റി (ബൈ​പാ​സ്), വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ, ഡ​യാ​ലി​സി​സ് തു​ട​ങ്ങി മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടു​ന്ന മെ​ന്പ​ർ​മാ​ർ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യ​മാ​യി 30,000 (മു​പ്പ​തി​നാ​യി​രം) ഇ​ന്ത്യ​ൻ രൂ​പ​യും ന​ൽ​കു​ന്ന​താ​ണ്.


പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യ മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി ഫാ​മി​ലി വെ​ൽ​ഫ​യ​ർ ട്ര​സ്റ്റി​ന്ന് കീ​ഴി​ലാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ഫ​ണ്ട് സൂ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ലാ ക​ഐം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫൂ​ർ പ​ട്ടി​ക്കാ​ട് ചെ​യ​ർ​മാ​നും ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ല​ത്തീ​ഫ് ചാ​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രു​മാ​യ സ​ബ്ക​മ്മി​റ്റി​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല അ​ദ്ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​രി​ഷ്ക്ക​രി​ച്ച പു​തി​യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സാ​രി​ച്ചു. സീ​സ​ണ്‍​സ് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല കെഎം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ പ​ട്ടി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​യ്യി​ദ് ഉ​ബൈ​ദു​ള്ള ത​ങ്ങ​ൾ, ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി, പി.​സി.​എ റ​ഹ്മാ​ൻ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ബേ​ബി നീ​ലേ​ന്പ്ര, മ​ജീ​ദ് പൊ​ന്നാ​നി, അ​ബൂ​ബ​ക്ക​ർ അ​രീ​ക്കോ​ട്, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, മ​ജീ​ദ് അ​രി​ന്പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ