ബാച്ച് ചാവക്കാട് വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു
Wednesday, April 25, 2018 1:40 AM IST
അബുദാബി: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അബുദാബി നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാട് വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

പ്രസിഡണ്ട് ഷബീർ മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജലീൽ കാര്യാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ബഷീർ കുറുപ്പത്ത് (പ്രസിഡന്‍റ്), അബ്ദുൽ സമദ് കാര്യാടത്ത് (ജനറൽ സെക്രട്ടറി), രാജേഷ് മണത്തല (ട്രഷറർ), എ.കെ. ബാബു രാജ്, കെ.പി. സക്കരിയ (വൈസ് പ്രസിഡന്‍റുമാർ), സുധീർ കൃഷ്ണൻകുട്ടി, ഷബീബ് താമരയൂർ (ജോയിന്‍റ് സെക്രട്ടറിമാർ), ടി.എം. മൊയ്തീൻ ഷാ (ജീവകാരുണ്യ വിഭാഗം), നൗഷാദ് ചാവക്കാട്, ഷാഹുൽ പാലയൂർ (ഇവന്‍റ് കോഓർഡിനേഷൻ) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ. മുഹമ്മദലി വൈലത്തൂർ, ദയാനന്ദൻ, സി.എം. അബ്ദുൽ കരീം, സിദ്ദീഖ് ചേറ്റുവ, എസ്.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. സുബൈർ തളിപ്പറന്പ നേതൃത്വം നൽകിയ ഗാനമേളയും വിഷു സദ്യയും ബാച്ച് കുടുംബ സംഗമത്തിന് മാറ്റു കൂട്ടി. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള