ഓണപായസം
തേ​ങ്ങാ - ചോ​റ് പാ​യ​സം
ചേ​രു​വ​ക​ൾ

പ​ച്ച​രി - 150 ഗ്രാം
​ശ​ർ​ക്ക​ര - 300 ഗ്രാം
​ക​ശ​ക​ശ - 50 ഗ്രാം
​തേ​ങ്ങാ - ഒ​രു വ​ലു​ത്
ഏ​ല​യ്ക്കാ​പ്പൊ​ടി - ഒ​രു നു​ള്ള്
കി​സ്മി​സ് - കു​റ​ച്ച് (അ​ല​ങ്ക​രി​ക്കാ​ൻ)
നെ​യ്യ് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

അ​രി​യും ക​ശ​ക​ശ​യും വെ​ള്ള​ത്തി​ൽ ഇ​ട്ട് മൂ​ന്നു​മ​ണി​ക്കൂ​ർ വ​യ്ക്കു​ക. തേ​ങ്ങാ ചു​ര​ണ്ടി​യ​തും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും കു​തി​ർ​ത്ത് വ​ച്ച അ​രി - ക​ശ​ക​ശ കൂ​ട്ടി​ൽ ചേ​ർ​ത്ത് അ​ര​ച്ച് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്ക​ണം. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് മാ​വി​ന്‍റെ അ​യ​വ് ക്ര​മീ​ക​രി​ക്കു​ക. കു​റു​കാ​ൻ തു​ട​ങ്ങും​വ​രെ ഇ​ട​ത്ത​രം തീ​യി​ൽ വ​ച്ച് തു​ട​രെ ഇ​ള​ക്ക​ണം. തീ​രെ കു​റു​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. തീ​രെ നേ​ർ​മ്മ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​രു​ത്. വാ​ങ്ങി​വ​ച്ച് ഏ​ല​യ്ക്കാ​പ്പൊ​ടി വി​ത​റു​ക. നെ​യ്യി​ൽ വ​റു​ത്ത് കി​സ്മി​സി​ട്ട് അ​ല​ങ്ക​രി​ച്ച് വി​ള​ന്പാം.