ഓണപായസം
മാ​ന്പ​ഴ​പ്പാ​യ​സം
ചേ​രു​വ​ക​ൾ

പ​ഴു​ത്ത മാ​ങ്ങ - ഒ​രു കി​ലോ
ശ​ർ​ക്ക​ര - അ​ര കി​ലോ
തേ​ങ്ങാ - ര​ണ്ടെ​ണ്ണം
ഏ​ല​യ്ക്കാ​പ്പൊ​ടി - ഒ​രു ടീ ​സ്പൂ​ണ്‍
അ​ണ്ടി​പ്പ​രി​പ്പ് - കാ​ൽ ക​പ്പ്
കി​സ്മി​സ് - കാ​ൽ ക​പ്പ്
ചൗ​വ്വ​രി (വേ​വി​ച്ച​ത്) - കാ​ൽ ക​പ്പ്
നെ​യ്യ് - കാ​ൽ ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

ശ​ർ​ക്ക​ര കു​റ​ച്ചു ചൂ​ടു​വെ​ള്ള​ത്തി​ൽ ഇ​ട്ട് ചൂ​ടാ​ക്കി പാ​നി ത​യാ​റാ​ക്കി അ​രി​ച്ചു വ​യ്ക്കു​ക. മാ​ന്പ​ഴ​ത്തി​ന്‍റെ തൊ​ലി ചെ​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി ഒ​രു ഉ​രു​ളി​യി​ൽ ഇ​ട്ട് കു​റ​ച്ചു​വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ക്ക​ണം. ശ​ർ​ക്ക​ര​പ്പാ​നി തെ​ളി​ച്ചൂ​റ്റി ഇ​തി​ൽ ഒ​ഴി​ക്കു​ക. ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍ നെ​യ്യ് ഒ​ഴി​ച്ച് തു​ട​രെ ഇ​ള​ക്കി വേ​വി​ച്ചു​വ​ച്ച ചൗ​വ്വ​രി ചേ​ർ​ത്ത് തു​ട​രെ ഇ​ള​ക്ക​ണം. കു​റു​കാ​ൻ തു​ട​ങ്ങു​ന്പോ​ൾ ര​ണ്ടാം​പാ​ൽ ചേ​ർ​ത്ത് അ​ഞ്ചു​മി​നി​റ്റ് തി​ള​പ്പി​ക്കു​ക.
തേ​ങ്ങാ ചു​ര​ണ്ടി ഒ​ന്നും ര​ണ്ടും പാ​ലു​ക​ൾ ത​യാ​റാ​ക്കി ആ​ദ്യം മാ​ന്പ​ഴ മി​ശ്രി​ത​ത്തി​ൽ ര​ണ്ടാം​പാ​ൽ ഒ​ഴി​ക്കു​ക. അ​ൽ​പം തി​ള​പ്പി​ച്ച ശേ​ഷം ഒ​ന്നാം​പാ​ൽ ചേ​ർ​ത്ത് വാ​ങ്ങ​ണം. അ​ണ്ടി​പ്പ​രി​പ്പും കി​സ്മി​സും നെ​യ്യി​ൽ വ​റു​ത്ത് ഇ​തി​ൽ ചേ​ർ​ക്കു​ക. അ​വ​സാ​നം ഏ​ല​യ്ക്കാ​പ്പൊ​ടി​യും ചേ​ർ​ക്കാം.