നൊവേനകളും പ്രാർഥനകളും
നൊവേനകളും പ്രാർഥനകളും

ഫാ.ജിൽസൺ കോക്കണ്ടത്തിൽ<യൃ>വില 260 രൂപ പേജ് 310<യൃ>മീഡിയ ഹൗസ് ഡൽഹി
<യൃ>വിശുദ്ധജീവിതത്തിലേക്കു വഴിപിടിച്ചു നടത്തുന്ന പ്രാർഥനകളും ഭക്‌തഅഭ്യാസങ്ങളും ഈ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചു നൽകുന്നു. നൊവേനകൾ പ്രത്യേകമായ തരത്തിൽ സ്വീകാര്യത നേടിവരുന്ന കാലഘട്ടത്തിൽ അവ സമാഹരിക്കുകയും കാലോചിതമായി നവീകരിക്കുകയും ചെയ്തത് ഏറ്റവും ഉചിതമായി. ഈ പ്രാർഥനകളുടെ കാര്യത്തിൽ ആവശ്യമായ തിരുത്തലുകളും സമ്പാദകസമിതി വരുത്തിയിട്ടുണ്ട്. കാവ്യാത്മകമായ ഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ലിറ്റർജിക്കൽ കമ്മീഷൻ മാനന്തവാടി രൂപതയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.<യൃ><യൃ><യ>ജപ്തി<യൃ>ബെൻസി മോഹൻ .ജി<യൃ>വില 230 രൂപ, പേജ് 260<യൃ>പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം<യൃ><യൃ>ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള പോരാട്ടം എന്നുമുള്ള സത്യം. ഭരണമെന്നത് അധികാരത്തിന്റെ കൊത്തളങ്ങളിലും ഇടനാഴികളിലും ദുരമൂത്ത നീരാളിക്കൈകളുമായി പാത്തിരിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിനു പാദസേവയാകുന്ന കാലം. ഈ പശ്ചാത്തലത്തിലാണ് ബെൻസി മോഹന്റെ നോവൽ ഒരുങ്ങുന്നത്. ചടുലമാണ് രചന. ഭാഷയുടെ മാർദവമില്ലായ്മ വിഷയത്തിന്റെ ഗൗരവം മൂലമാണെന്നു വായനക്കാരനു മനസിലാകും.<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ചശൃയവമ്യമ ഇമലെ: അ ഠൗൃിശിഴ ജീശിേ ശി ഖൗ്മിശഹല ഛളളലിരലെ ഢ. ടമൗവേൗൃമാമി കജട<യൃ>വില 395 രൂപ, പേജ് 364<യൃ>മീഡിയ ഹൗസ്, ഡൽഹി<യൃ><യൃ>2012 ഡിസംബർ 16–നു ഡൽഹിയിൽ നിർഭയ എന്നു പിന്നീടു വിളിക്കപ്പെട്ട പെൺകുട്ടി അതിക്രൂരമായി ബലാത്ക്കാരത്തിനും പീഡനത്തിനും ഇരയായി. രാജ്യത്തെയാകെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവം. ഈ സംഭവം ഉയർത്തുന്ന ചോദ്യങ്ങൾ പരിചയസമ്പന്നനായ പോലീസ് ഓഫീസർ വിശകലനം ചെയ്യുന്നു. വിനോദ് റായ് ഐഎഎസിന്റേതാണ് അവതാരിക.<യൃ><യൃ><യൃ><യ>കോക്കസ് വില്ലയിലെ വിരുന്നുമേശകൾ<യൃ>ജോസഫ് പുഞ്ചത്തല<യൃ>വില 240 രൂപ, പേജ് 330<യൃ>വിതരണം: ജീവൻ ബുക്സ്, ഭരണങ്ങാനം<യൃ><യൃ>ജീവിതത്തിലെ സാധാരണരംഗങ്ങളിൽനിന്നു ചിരിയുടെയും ചിന്തയുടെയും വിഷയങ്ങൾ കണ്ടെത്തുന്ന ജോസഫ് പുഞ്ചത്തല നാട്യങ്ങളില്ലാത്ത എഴുത്തുകാരനാണ്. കഥകളും നോവലുകളുമായി ഏഴു രചനകൾ ചേർത്തിറക്കിയ ഈ പുസ്തകം അകംപൊള്ളയായ മലയാളിയുടെ മൗഢ്യം മുറ്റിയ മുഖത്തിനു നേരേ പിടിക്കുന്ന കണ്ണാടിയാണെന്ന് അവതാരികകാരൻ പറയുന്നു. ഭാഷയുടെ സരളതയും രചനയുടെ അകൃത്രിമതയും ഇതിനെ വായനക്ഷമമാക്കുന്നു.<യൃ><യൃ><യ>ശിഖരങ്ങൾ തേടുന്ന വവ്വാലുകൾ<യൃ>അഡ്വ.ഡോ.കെ.സി.സുരേഷ്<യൃ>വില 140 രൂപ, പേജ് 148<യൃ>യെസ്പ്രസ് ബുക്സ്, പെരുമ്പാവൂർ<യൃ><യൃ>സുദീർഘമായ അഭിഭാഷകവൃത്തിയിൽ കടന്നുപോയ കക്ഷികൾക്കിടയിൽ സ്വന്തം കഥകളുമായി തലയുയർത്തി നിൽക്കുന്ന കുറേപ്പേരെയാണ് കഥാരൂപത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിന്റെ വൈവിധ്യമാർന്ന, വൈചിത്ര്യമാർന്ന മുഖങ്ങളാണ് ഇവിടെ തെളിയുന്നത്. നിയമലോകത്തിനു പുറത്തെ ജീവിതങ്ങളുടെ കഥകളും ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്.<യൃ><യൃ><യ>വെറുതെ ചില തോന്നലുകൾ<യൃ>രാജൻ ചിന്നങ്ങത്ത്<യൃ>വില 150 രൂപ, പേജ് 178<യൃ>ബുക്ക് മീഡിയ, ചൂണ്ടച്ചേരി<യൃ><യൃ>ജീവിതത്തിന്റെ ഭിന്നഭിന്ന വശങ്ങളിലൂടെ കടന്നുപോകുന്ന എഴുത്തുകാരന്റെ രചനകളാണിതിലെ കഥകൾ. ഗ്രാമവും നഗരവും ഗൾഫുമെല്ലാം പശ്ചാത്തലമാകുമ്പോൾ മോഹഭംഗങ്ങളുടെ നെരിപ്പോട് നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങൾ പിറക്കുകയായി. പ്രവാസവും നഗരജീവിതവും ദാമ്പത്യവും ഒക്കെ നൽകുന്ന സന്തോഷസന്താപങ്ങൾ ഈ കഥകളിൽ അനുഭവിക്കാം.