വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക്
വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക്
ഫാ. ഡോ. ജോസഫ് ചാലാശ്ശേരി
ഒ.ഐ.ആർ.എസ്.ഐ.
പബ്ലിക്കേഷൻസ്, വടവാതൂർ, കോട്ടയം.
ഫോൺ: 0481- 2578319, 2571807
പേജ്: 231, വില: 150
പേരിൽ പറയുന്നതുപോലെ വിശുദ്ധ കൂർബാനയെ ‍ ആഴത്തിൽ അറിയാൻ സഹായിക്കുന്ന പുസ്തകം. വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്‍റെ ശക്തികേന്ദ്രമെന്ന ഒന്നാമത്തെ അധ്യായം മുതൽ വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതശൈലി വരെ 12 അധ്യായങ്ങളും വിലപ്പെട്ടതുതന്നെ. ദിവ്യബലിയെ ആത്മീയാനുഭവമാക്കുന്ന ലേഖനങ്ങൾ. ഫാ. മാത്യു വെള്ളാനിക്കലിന്‍റേതാണ് അവതാരിക.

ഡേവിയുടെ ഒന്നാം പുസ്തകം
വി.ജി ബുക്സ്, വെള്ളിക്കുളങ്ങര, തൃശൂർ
പേജ്: 478, വില: 420
ഫോൺ: 0480-2741196
ലേഖനങ്ങളുടെ സമാഹാരം. സ്നേഹവും നീതിയും, കണക്കും പ്രകൃതിയും, ബുദ്ധിയുടെ പ്രവർത്തനം, രോഗവും ചികിത്സയും എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഒലിവിലകളോട് കാറ്റു പറഞ്ഞത്
ജോസ് വട്ടപ്പലം
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600
പേജ്: 128, വില: 100
പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെ ഹൃദ്യമായ ഭാവനാവിലാസത്തോടെ പുനരാവിഷ്കരിച്ചിരിക്കുന്നു. 14 കഥകൾ ചേർന്ന് ഒരു നോവലായി മാറുന്ന പ്രതീതി. ആത്മീയതയുടെയും മനുഷ്യത്വത്തിന്‍റെയും പുതിയ കാഴ്ചപ്പാടു സമ്മാനിക്കുന്ന വാക്കുകൾ. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റേതാണ് അവതാരിക.

നീ എവിടെയായിരുന്നു
ഗഞ്ചി പബ്ലിക്കേഷൻസ്, തുന്പൂർ, തൃശൂർ
ഫോൺ: 9447196545, 9495996545
പേജ്: 533, വില: 400
ക്രിസ്തുവിനെ കേന്ദ്ര കഥാപാത്രമാക്കിയിരിക്കുന്ന നോവൽ. 12 മുതൽ മുപ്പതു വയസുവരെയുള്ള ക്രിസ്തുവിന്‍റെ ജീവിതമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആകാംക്ഷാഭരിതവും ഭാഷയാലും ഭാവനയാലും സന്പന്നവുമായ രചന.