നാം ദൈവമക്കൾ
നാം ദൈവമക്കൾ
ജോസ് പനച്ചിക്കാട്
പേജ് 172, വില 140
ഫോൺ: 9447189370
ക്രിസ്തുവിനെയും ക്രൈസ്തവ ജീവിതത്തെയും ആസ്പദമാക്കി ധ്യാനിക്കുവാൻ സഹയകം. ജീവിതം ആനന്ദകരമായി മുന്നോട്ടുകൊണ്ടുപോകാൻ ബൈബിൾ വചനങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുന്നു. റവ. ഡോ. മാത്യു വെള്ളാനിക്കൽ, മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവരുടെ ആശംസാക്കുറിപ്പുകളും ചേർത്തിരിക്കുന്നു.

ജപമാലയിൽ വാഴും അമ്മ
ഔസേപ്പച്ചൻ ആലുങ്കൽ
പേ​ജ് 42, വി​ല 10
ഫോൺ: 04735-263092, 9495836294
ജപമലയെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ജപമാലയുടെ ഉത്ഭവം മുതൽ ലേഖകന്‍റെ ജപമാല അനുഭവങ്ങൾവരെയുള്ള കാര്യങ്ങൾ ലഘുവായി വിവരിച്ചിരിക്കുന്നു. വചനാധിഷ്ഠിത ജപമാലയും ചേർത്തിരിക്കുന്നതിനാൽ കുടുംബപ്രാർഥനകൾക്ക് സഹായകം.

ഓണനിലാവ്
ശ്രീദേവി വിജയൻ
പേ​ജ് 64, വി​ല 60
കറന്‍റ് ബുക്സ് തൃശൂർ
വിതരണം: കോസ്മോ ബുക്സ്, തൃശൂർ.
16 ചെറുകഥകളുടെ സമാഹാരം. നന്മയോടും സ്നേഹത്തോടും കൂറുപുലർത്തുന്ന കഥകൾക്ക് നല്ല ശൈലിയുടെ പിൻബലമുണ്ട്. ലളിതമായ ഭാഷയും ചെറിയ വാചകങ്ങളും വായനക്കാരെ വശീകരിക്കും. അഷ്ടമൂർത്തിയുടേതാണ് അവതാരിക.

കർമ നൈപുണ്യത്തിന്‍റെ കാർമികൻ
ജോയി വെട്ടിക്കാപ്പള്ളി
പേ​ജ് 85 , വി​ല 100
വെട്ടിക്കാപ്പള്ളി ഫാമിലി ട്രസ്റ്റ്
ഫോൺ: 04829 214169, 9446369783
നിയമസഭാംഗവും വൈക്കം സത്യഗ്രഹ പോരാളിയുമായിരുന്ന ഫാ. സിറിയക് (കുര്യാക്കോസ്) വെട്ടിക്കാപ്പള്ളിയുടെ ജീവചരിത്രം. അസംബ്ലി പൊതു തെരഞ്ഞെടുപ്പിൽ ജയിച്ച കേരളത്തിലെ ഏക കത്തോലിക്കാ പുരോഹിതൻ, വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ ഫോട്ടോ അനാച്ഛാദനം തുടങ്ങിയ അധ്യായങ്ങൾ കേരളചരിത്രത്തിലെ അപൂർവ സംഭവങ്ങളെ തുറന്നുകാണിക്കുന്നു.