ആകാശങ്ങളിൽ അഭയം
ആകാശങ്ങളിൽ അഭയം
ജോസ് വട്ടപ്പലം
പേജ് 143, വില 120
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഒരു കന്യാസ്ത്രീയുടെ ജീവിതത്തെയും ആത്മസംഘർഷങ്ങളെയും വരച്ചുകാണിക്കുന്ന നോവൽ. എല്ലാത്തിനുമൊടുവിൽ എത്തിച്ചേരുന്ന തിരിച്ചറിവിന്‍റെ അൾത്താരയിൽ വായനക്കാർക്കും ധ്യാനിക്കാനുണ്ട്. ലളിതമായ ഭാഷയിൽ മനുഷ്യജീവിതത്തിന്‍റെ വിവിധഭാവങ്ങളെ സമീപിക്കുന്ന കഥ.

പൂജ്യം
രവിവർമ തന്പുരാൻ
പേ​ജ് 175, വി​ല 170
നാഷണൽ ബുക്സ്റ്റാൾ തിരുവനന്തപുരം, കോട്ടയം...
വെറുതെയങ്ങ് ഓടിച്ചു വായിച്ചാൽ പോരെന്നു തോന്നിക്കുന്നത്ര ആഴവും സൗന്ദര്യവുമുള്ള നോവൽ. ഓരോ വായനക്കാരനെയും ഒരിടത്തെങ്കിലും കൈപിടിച്ചു നിർത്തി സംവദിക്കും. യുക്തിവിചാരങ്ങളും കഴന്പുള്ള ജീവിതനിരീക്ഷണങ്ങളും കഥയുടെ മനോഹാരിതയെ തൊട്ടുകളിക്കുന്നുമില്ല.
ഗ്രന്ഥകാരന് അഭിമാനിക്കാം. വായനക്കാർക്ക് ആസ്വദിക്കാം.

നിശ്ചലം നിശബ്ദം
ഫോട്ടോഗ്രഫിയുടെ ചരിത്രം
സജി എണ്ണയ്ക്കാട്
പേ​ജ് 208, വി​ല 200
നാഷണൽ ബുക് സ്റ്റാൾ
തിരുവനന്തപുരം, കോട്ടയം
ഫോട്ടോഗ്രഫിയുടെ ഭൂതവും വർത്തമാനവും വിവരിക്കുന്ന ലേഖനങ്ങൾ. ഫോട്ടോ ജേർണലിസത്തിന്‍റെ ചരിത്രവഴികൾ കൗതുകമുണർത്തുന്നവയാണ്. ഫോട്ടോഗ്രഫി വെറുമൊരു ഒപ്പിയെടുക്കലല്ല എന്നു തെളിയിക്കുന്ന നിരവധി ചിത്രങ്ങളും ചേർത്തിരിക്കുന്നു. മൊബൈൽഫോണുകളുടെ ഫോട്ടോ സാധ്യതകളെ പരീക്ഷിക്കുന്നവർക്കുപോലും കൗതുകകരമാകുന്ന പുസ്തകം.

വീട്
വിനായക് നിർമൽ
പേ​ജ് 103 , വി​ല 90
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ഒരു വീട്ടിലെ എല്ലാവരെയും പരിഗണിച്ച് ഓരോ മുറിയിലും കയറിയിറങ്ങുന്ന ലേഖനങ്ങൾ. കുടുംബജീവിതത്തിന്‍റെ മനോഹാരിതയെയും അതു നിലനില്ക്കേണ്ട അനിവാര്യതയെക്കുറിച്ചുമാണ് ലേഖകൻ വയനക്കാരോടു പറയുന്നത്. ലാളിത്യവും ഉദ്വേഗവും ഈ ലേഖനങ്ങളെ വായനാക്ഷമമാക്കുന്നു.