തോമസ് പന്തപ്ലാക്കൽ
ഓർമയുടെ പൊരുൾ
തോമസ് പന്തപ്ലാക്കൽ
പേജ് 167, വില 150
സോഫിയ ബുക്സ്, മലാപ്പറന്പ്, കോഴിക്കോട്
ഫോൺ:4952373077, 9995574308
ജീവിതവിജയത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാന്തരം പുസ്തകം. പ്രായപരിധിയില്ലാതെ ആശ്രയിക്കാവുന്ന ലേഖനങ്ങൾ. നന്നായി പഠിക്കാൻ വിദ്യാർഥികളെ ഉത്തേജിപ്പിക്കുന്ന ചില ലേഖനങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്. മനോനിയന്ത്രണം വിജയത്തിന്, ഓർമയുടെ തന്ത്രങ്ങൾ, പരീക്ഷാ തന്ത്രം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, ബിസിനസിൽ വിജയിക്കാൻ തുടങ്ങി 19 വിലപ്പെട്ട ലേഖനങ്ങൾ.

എവിടെയോ മറയുന്നു ദൈവം
സെബാസ്റ്റ്യൻ പള്ളിത്തോട്
പേ​ജ് 72, വി​ല 60
മീഡിയാ ഹൗസ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ജീവിത വിസ്മയങ്ങളെയും ദൈവത്തിന്‍റെ സ്നേഹത്തെയും അനുഭവിപ്പിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഏതു കാലത്തും നന്നായി ജീവിക്കാൻ കരുത്തു പകരുന്നതാണ് ഇതിലെ ലേഖനങ്ങൾ. പങ്കുവയ്ക്കാവുന്ന കഥയും കാര്യങ്ങളും.

RELIGION, SCIENCE AND SOCIETY
Ram Puniyani
Page 368, Price 400
Media House, Delhi
Phone: 09555642600, 07599485900
മതത്തെയും ശാസ്ത്രത്തെയും സമൂഹത്തെയും ഇന്ത്യൻ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ. വർഗീയതയും തീവ്രവാദവും അസഹിഷണുതയും വളർന്നുവരുന്ന കാലത്ത് പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാൻ സഹായിക്കുന്ന പുസ്തകം.

INDIA’S CONSTITUTION
ROOTS, VALUES & WRONGS
M.P. Raju
Page 464, Price 595
Media House, Delhi
Phone: 09555642600, 07599485900
ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഉള്ളടക്കം. വേദ പൂർവ കാലഘട്ടം മുതലുള്ള അതിന്‍റെ വേരുകൾ തിരയുകയും നമ്മുടെ ഭരണഘടന എത്രമാത്രം ഭാരതീയമാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. സാർവദേശീയതയെയും അനുബന്ധ മൂല്യങ്ങളെയും ഇന്ത്യൻ പശ്ചാത്തലത്തിൽ ഭരണഘടന ഉൾക്കൊള്ളുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു.