ലോട്ടറി ജിഎസ്ടി ഏകീകരണം തെറ്റായ കീഴ്‌വഴക്കമുണ്ടാക്കി
ജിഎസ്ടി കൗൺസിൽ നാളിതുവരെ എടുത്ത സമവായ തീരുമാനങ്ങളിൽനിന്നു വ്യത്യസ്തമായി ലോട്ടറിയുടെ ജിഎസ്ടി ഏകീകരണത്തിലൂടെ നൽകുന്ന തെറ്റായ സന്ദേശം വരുംകാലങ്ങളിൽ രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തിനുതന്നെ പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം

ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ക​​​ഴി​​​ഞ്ഞ യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ലോ​​​ട്ട​​​റി ജി​​​എ​​​സ്ടി ഏ​​​കീ​​​ക​​​ര​​​ണം കേ​​​ര​​​ള​​​ത്തെ ഏ​​​റെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. അ​​​തി​​​ലു​​​പ​​​രി ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി(​​​ജി​​​എ​​​സ്ടി) കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ഫെ​​​ഡ​​​റ​​​ൽ സ്വ​​​ഭാ​​​വ​​​ത്തി​​​നു ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്ന​​​തും ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര്യ​​​മാ​​​ണ്. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ലാ സീ​​​താ​​​രാ​​​മ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​യി​​​ൽ ചേ​​​ർ​​​ന്ന ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ 38-ാമ​​​തു യോ​​​ഗ​​​ത്തി​​​ലാ​​​ണു ഇ​​​താ​​​ദ്യ​​​മാ​​​യി വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ ഒ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​ത്. ലോ​​​ട്ട​​​റി​​​യു​​​ടെ ജി​​​എ​​​സ്ടി നി​​​ര​​​ക്ക് രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഏ​​​കീ​​​ക​​​രി​​​ച്ച് ഏ​​​റ്റ​​​വും കൂ​​​ടി​​​യ നി​​​ര​​​ക്കാ​​​യ 28 ശ​​​ത​​​മാ​​​ന​​​മാ​​​യി നി​​​ശ്ച​​​യി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​നു മു​​​ന്പാ​​​കെ വ​​​രു​​​ന്ന ത​​​ർ​​​ക്ക​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ‌ സ​​​മ​​​വാ​​​യ​​​ത്തി​​​ലൂ​​​ടെ തീ​​​രു​​​മാ​​​നി​​​ക്കു​​​ക എ​​​ന്ന കീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​വും സ​​​മ​​​ന്വ​​​യ​​​പാ​​​ത​​​യു​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന് 33.3ശ​​​ത​​​മാ​​​ന​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 66.7 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു വോ​​​ട്ടു നി​​​ല. കേ​​​ര​​​ള​​​ത്തി​​​നു​​​പു​​​റ​​​മേ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഡ​​​ൽ​​​ഹി, ഛത്തീ​​​സ്ഗഢ്, പു​​​തു​​​ച്ചേ​​​രി എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ലോ​​​ട്ട​​​റി നി​​​കു​​​തി ഏ​​​കീ​​​ക​​​ര​​​ണ​​​ത്തെ എ​​​തി​​​ർ​​​ത്തു. പ​​​ഞ്ചാ​​​ബും രാ​​​ജ​​​സ്ഥാ​​​നും വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണു കേ​​​ര​​​ളം അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ലോ​​​ട്ട​​​റി ജി​​​എ​​​സ്ടി ഏ​​​കീ​​​ക​​​ര​​​ണ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ വാ​​​ദം. അ​​​തെ​​​ന്താ​​​യാ​​​ലും സ​​​മ​​​വാ​​​യം മാ​​​റ്റി വോ​​​ട്ടി​​​നി​​​ട്ടു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന രീ​​​തി വ​​​ന്ന​​​തു ഭാ​​​വി​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാം. കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കോ ഭൂ​​​രി​​​പ​​​ക്ഷം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കോ ഹി​​​ത​​​ക​​​ര​​​മ​​​ല്ലാ​​​ത്തൊ​​​രു തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ൻ വ​​​രും​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​യാ​​​സ​​​മാ​​​യി വ​​​രും. അ​​​തു​​​ണ്ടാ​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ചെ​​​റു​​​താ​​​യി​​​രി​​​ക്കി​​​ല്ല.

ലോ​​​ട്ട​​​റി ജി​​​എ​​​സ്ടി ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​ൽ കേ​​​ര​​​ള ധ​​​ന​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ളെ​​​ല്ലാം നി​​​രാ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ഇ​​​ത്ത​​​രം നി​​​കു​​​തി​​​നി​​​ർ​​​ണ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ഘാ​​​തം കേ​​​ര​​​ള​​​ത്തെ​​​പ്പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​ക്കു​​​ന്ന ന​​​ഷ്‌​​​ടം ഭീ​​​മ​​​മാ​​​യി​​​രി​​​ക്കും. അ​​​തെ​​​ക്കു​​​റി​​​ച്ചു​​​ള്ള യാ​​​തൊ​​​രു ഉ​​​ത്ക​​​ണ്ഠ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​നോ ഇ​​​ല്ലെ​​​ന്ന​​​തു സു​​​ശ​​​ക്ത​​​മാ​​​യും ഐ​​​ക്യ​​​ത്തോ​​​ടെ​​​യും മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട ന​​​മ്മു​​​ടെ ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​ത​​​ന്നെ കോ​​​ട്ട​​​മു​​​ണ്ടാ​​​ക്കും.

ലോ​​​ട്ട​​​റി സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ചു വ്യ​​​ത്യ​​​സ്താ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും കേ​​​ര​​​ളാ ലോ​​​ട്ട​​​റി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സു​​​സ്ഥി​​​ര​​​ത​​​യ്ക്കും അ​​​തു​​​വ​​​ഴി നി​​​ര​​​വ​​​ധി ജ​​​ന​​​കീ​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നും ഏ​​​റെ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണ്. കാ​​​രു​​​ണ്യ ലോ​​​ട്ട​​​റി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ത്ര​​​യോ നി​​​ർ​​​ധ​​​ന രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​നു ചി​​​ല ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം എ​​​ത്ര​​​ത്തോ​​​ളം വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രെ​​​യും ഇ​​​തു ബാ​​​ധി​​​ക്കും. ലോ​​​ട്ട​​​റി വ​​​രു​​​മാ​​​നം കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​പോ​​​ലെ പ്ര​​​ത്യേ​​​ക ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ത​​​ട​​​സ​​​പ്പെ​​​ടും. മി​​​സോ​​​റം, സി​​​ക്കിം, നാ​​​ഗാ​​​ലാ​​​ൻ​​​ഡ് ലോ​​​ട്ട​​​റി​​​ക​​​ൾ പ‍ഴ​​​യ​​​തു​​​പോ​​​ലെ കേ​​​ര​​​ള ലോ​​​ട്ട​​​റി​​​യു​​​മാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​നെ​​​ത്തും.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു ന​​​ട​​​ത്തു​​​ന്ന ലോ​​​ട്ട​​​റി​​​ക​​​ൾ​​​ക്കു 12 ശ​​​ത​​​മാ​​​ന​​​വും മ​​​റ്റു​​​ള്ള​​​വ​​​യ്‌​​​ക്ക് 28 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു നി​​​ല​​​വി​​​ലെ ജി​​​എ​​​സ്ടി നി​​​ര​​​ക്ക്. ഇ​​​ത് ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ ഇ​​​ത​​​ര സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ​​​ക്കും വ​​​ൻ ലോ​​​ട്ട​​​റി മാ​​​ഫി​​​യ​​​ക​​​ൾ​​​ക്കു​​​മാ​​​ണ് വ​​​ലി​​​യ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക. 2007നു ​​​മു​​​ന്പ് ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​കു​​​തി​​​ഘ​​​ട​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ന്ന് പ​​​ല വ​​​ൻ ലോ​​​ട്ട​​​റി ന​​​ട​​​ത്തി​​​പ്പു​​​കാ​​​രും കൊ​​​ള്ള​​​ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി. അ​​​തി​​​ന്‍റെ വി​​​ഹി​​​തം പ​​​ല​​​ർ​​​ക്കും ല​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണ​​​വു​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് അ​​​ന്യ​​​സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​ക​​​ൾ​​​ക്കു​​​ള്ള നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​ക്ക് കു​​​റ​​​ഞ്ഞ നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ലോ​​​ട്ട​​​റി വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. കേ​​​ര​​​ള​​​ത്തെ​​​പ്പോ​​​ലെ വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ലോ​​​ട്ട​​​റി വി​​​ല്പ​​​ന വ​​​രു​​​മാ​​​നം വ​​​ലി​​​യൊ​​​രു പി​​​ടി​​​വ​​​ള്ളി​​​യാ​​​ണ്. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും ലോ​​​ട്ട​​​റി വ​​​കു​​​പ്പു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​സ്രോ​​​ത​​​സ്. ഇ​​​വ ര​​​ണ്ടും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​യ​​​വ​​​രു​​​ടെ കീ​​​ശ കാ​​​ലി​​​യാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​തും വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. 2018-19ൽ ​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ ലോ​​​ട്ട​​​റി വി​​​റ്റു​​​വ​​​ര​​​വ് നി​​​കു​​​തി കി​​​ഴി​​​ച്ച് 9244.55 കോ​​​ടി രൂ​​​പ​​​യാ​​​ണ്. വി​​​ല്പന, ഏ​​​ജ​​​ൻ​​​സി ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന​​​ത്തി​​​ൽ 2800 കോ​​​ടി രൂ​​​പ​​​യും സ​​​മ്മ​​​ന​​​ത്തി​​​നാ​​​യി 4588 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വാ​​​യി. കാ​​​രു​​​ണ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നാ​​​യി 700 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി. 1673 കോ​​​ടി രൂ​​​പ​​​യാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം.

ഒ​​​രു രാ​​​ജ്യം, ഒ​​​രു നി​​​കു​​​തി ഘ​​​ട​​​ന എ​​​ന്ന ആ​​​ശ​​​യ​​​മാ​​​ണു ജി​​​എ​​​സ്ടി​​​ക്ക് ആ​​​ധാ​​​രം. എ​​​ങ്കി​​​ലും ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​വേ​​​ണം അ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഫെ​​​ഡ​​​റ​​​ൽ ഭ​​​ര​​​ണ​​​വ്യ​​​വ​​​സ്ഥ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടൂ. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ​​​ക്കും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​ന്ന​​​തും അ​​​തേ​​​സ​​​മ​​​യം കേ​​​ര​​​ള​​​ത്തി​​​നു ദോ​​​ഷ​​​ക​​​ര​​​മാ​​​കു​​​ന്ന​​​തു​​​മാ​​​യ ലോ​​​ട്ട​​​റി നി​​​കു​​​തി സ​​​ന്പ്ര​​​ദാ​​​യ​​​ത്തെ കേ​​​ര​​​ളം തു​​​ട​​​ക്കം​​​മു​​​ത​​​ൽ എ​​​തി​​​ർ‌​​​ത്തി​​​രു​​​ന്നു. ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​കു​​​തി സ​​​ന്പ്ര​​​ദാ​​​യം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശം ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​രു​​​ൺ ജെ​​​യ്‌​​​റ്റ്‌​​​ലി ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് നി​​​കു​​​തി ഏ​​​കീ​​​ക​​​ര​​​ണ വി​​​ഷ​​​യം പ​​​ല​​​വ​​​ട്ടം ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ മു​​​ന്പാ​​​കെ വ​​​ന്നി​​​രു​​​ന്ന​​​താ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളൊ​​​ഴി​​​കെ​​​യു​​​ള്ള​​​വ ഇ​​​തി​​​നെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തു​​​പോ​​​ന്നു. എ​​​ന്നി​​​ട്ടും അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ചി​​​ല വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ലോ​​​ട്ട​​​റി ഇ​​​വി​​​ടെ വി​​​ൽ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ൻ​​​തോ​​​തി​​​ൽ ലോ​​​ട്ട​​​റി വ​​​രു​​​മാ​​​നം ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഒ​​​രു ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നും ഇ​​​തി​​​നു​​​പി​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ മ​​​റ്റു സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ സം​​​സ്ഥാ​​​ന നി​​​കു​​​തി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ​​​അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്ന ച​​​ട്ടം സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​തി​​​നെ​​​തി​​​രേ ഈ ​​​ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ലോ​​​ട്ട​​​റി മാ​​​ഫി​​​യ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​നെ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക​​​ത​​​യി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ട്. ലോ​​​ട്ട​​​റി നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​മെ​​​ന്ന കേ​​​ന്ദ്ര വാ​​​ഗ്ദാ​​​ന​​​ത്തി​​​ലാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യാ​​​ശ. ലോ​​​ട്ട​​​റി ജി​​​എ​​​സ്ടി ഏ​​​കീ​​​ക​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​ലു​​​പ​​​രി ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​ത​​​യും നൈ​​​തി​​​ക​​​ത​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഫെ​​​ഡ​​​റ​​​ലി​​​സ​​​ത്തി​​​നു​​​ണ്ടാ​​​ക്കു​​​ന്ന ആ​​​ഘാ​​​ത​​​വും ഏ​​​റെ ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്നു.