ആറു ദിവസം നാഗപട്ടണം പോർട്ടിൽനിന്ന് ശ്രീലങ്കയിലെ ജാഫ്ന പോർട്ടിലേക്ക് സർവീസ് നടത്തുന്ന കപ്പൽ യാത്രക്കാർക്ക് അനുയോജ്യമായ സമയത്ത് പോകുന്നതിനും വരുന്നതിനും സഹായകമായ എറണാകുളംവേളാങ്കണ്ണി എക്സ്പ്രസ് ദിവസേന ആക്കുന്നത് അന്തർസംസ്ഥാന അയൽരാജ്യ ടൂറിസത്തിനും ഉപകാരപ്പെടുന്നത് പരിഗണിക്കണം.
നിലവിൽ പുലർച്ചെ അഞ്ചിന് നാഗപട്ടണത്തെത്തുന്ന ട്രെയിൻ രാവിലെ ഏഴിന് പുറപ്പെടുന്ന കപ്പലിന്റെ സമയത്തിനും, മടക്കയാത്ര നാഗപട്ടണത്ത് വൈകുന്നേരം അഞ്ചരയ്ക്ക് എത്തുന്ന കപ്പലിന്റെ യാത്രാസമയത്തിനും അനുയോജ്യമാണ്.
വേളാങ്കണ്ണി പോകുന്നവർക്കും ശ്രീലങ്കയിലേക്ക് പോകുന്നവർക്കും തിരിച്ചു വരുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന 16361/16362 ട്രെയിൻ ദിവസേന ആക്കുന്നത് തീർഥാടന ടൂറിസം രംഗത്തും മുതൽക്കൂട്ടാണ്. ഒപ്പം, എറണാകുളം കാരയ്ക്കൽ എക്സ്പ്രസ് കൊല്ലം വരെ നീട്ടി അല്പം നേരത്തേ ആക്കിയാൽ ഈ കപ്പൽയാത്രയ്ക്ക് മറ്റൊരു നല്ല കണക്ഷൻ ട്രെയിൻ സൗകര്യം ഇരുവഴിക്കും ലഭിക്കുന്നതാണ്.
ഇത് രണ്ടും സാധ്യമല്ലെങ്കിൽ പുതിയൊരു കണക്ഷൻ ട്രെയിൻ വേളാങ്കണ്ണി, ശ്രീലങ്ക യാത്രക്കാർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ആരംഭിക്കാൻ വേണ്ട നടപടി ജനപ്രതിനിധികൾ മുൻകൈയെടുത്ത് നടപ്പിലാക്കണം. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ശ്രീലങ്കയിൽ പോയി വരാനുള്ള യാത്രാമാർഗമെന്ന നിലയിൽ പുതിയ ട്രെയിനുകൾ വേളാങ്കണ്ണിയിലേക്ക് നാഗപട്ടണം വഴി ആരംഭിക്കണം.
നാഗപട്ടണം പോർട്ടിൽനിന്നു ജാഫ്നയിലേക്ക് രാവിലെ ഏഴിന് പുറപ്പെടുന്ന കപ്പലിൽ 5,000 രൂപയിൽ താഴെയും രണ്ട് സൈഡിലേക്ക് തിരികെ നാഗപട്ടണത്ത് വൈകുന്നേരം അഞ്ചരയ്ക്ക് എത്തുന്ന കപ്പൽയാത്രയ്ക്ക് 9,000 രൂപയിൽ താഴെയുമാണ് ടിക്കറ്റ് നിരക്ക് എന്നത് ടൂറിസം രംഗത്ത് സാധാരണക്കാരെ ആകർഷിക്കുന്നത് കണക്കിലെടുത്ത് പുതിയ കണക്ഷൻ ട്രെയിനുകൾ കേരളത്തിൽ തെക്കുനിന്നും വടക്കുനിന്നും വേളാങ്കണ്ണിയിലേക്ക് നാഗപട്ടണം വഴി പരിഗണിക്കണം.
സുനിൽ തോമസ് റാന്നി