ആയൂരിൽ ബസും കാറും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
ആയൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ആറു പേർ മരിച്ചു
Sunday, January 13, 2019 1:31 AM IST
ആ​​​യൂ​​​ര്‍: എം​​​സി റോ​​​ഡി​​​ല്‍ ആ​​​യൂ​​​രി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ആ​​​റു പേ​​​ര്‍ മ​​​രി​​​ച്ചു. ആ​​​യൂ​​​ര്‍ അ​​​ക​​​മ​​​ണ്‍ വ​​​ള​​​വി​​​ലാ​​​ണു കാ​​​റും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. മ​​​രി​​​ച്ച​​​ ആറു പേരും ബന്ധുക്കളാണ്.

പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല​​​യാ​​​ല​​​പ്പു​​​ഴ വ​​​ട​​​ശേ​​​രി​​​ക്ക​​​ര ത​​​ല​​​ച്ചി​​​റ കൈ​​​ലാ​​​സ് ഭ​​​വ​​​നി​​​ല്‍ സു​​​രേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ മി​​​നി (48), മ​​​ക​​​ള്‍ അ​​​ഞ്ജ​​​ന (21), മി​​​നി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ ഭാ​​​ര്യ സ്മി​​​ത (34), സ്മി​​​ത​​​യു​​​ടെ മൂ​​​ത്ത മ​​​ക​​​ന്‍ അ​​​ഭി​​​നോ​​​ജ് (എ​​​ട്ട്), മ​​​ക​​​ള്‍ ഹ​​​ര്‍​ഷ (നാല്), കാർ ഓടിച്ചിരുന്ന ബന്ധു ആ​​​ല​​​പ്പു​​​ഴ ആ​​​ല കോ​​​ണ​​​നേ​​​ത്ത് വീ​​​ട്ടി​​​ല്‍ സു​​​ദ​​​ര്‍​ശ​​​ന​​​ന്‍റെ മ​​​ക​​​ന്‍ അ​​​രു​​​ണ്‍ (21) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽനി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു വ​​​ട​​​ശേ​​​രി​​​ക്ക​​​ര​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റു​​മാ​​ണു കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​ത്. കാ​​​ര്‍ പൂ​​​ര്‍​ണ​​​മാ​​​യും ത​​​ക​​​ര്‍​ന്നു. നാ​​​ട്ടു​​​കാ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെട്ട​​​വ​​​രെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. കാ​​​റി​​​ല്‍ ആ​​​റു പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​രി​​ല്‍ അ​​​ഞ്ചു​​പേ​​​രും അ​​​പ​​​ക​​​ട സ്ഥ​​​ല​​​ത്തു​​ത​​​ന്നെ മ​​​രി​​​ച്ചു. ‍


അ​​​ഭി​​​നോ​​​ജി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ മ​​​ര​​ണം സം​​ഭ​​വി​​ച്ചു. കാറിലുണ്ടായിരുന്നവർ തി​രു​വ​ന​ന്ത​പു​രം ക​രി​ക്ക​കം ചാ​മു​ണ്ഡി ക്ഷേ​ത്രദ​ര്‍ശ​ന​ത്തി​നു ശേ​ഷം തി​രി​ച്ചു വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​​​ലീ​​​സും ഫ​​​യ​​​ര്‍​ഫോ​​​ഴ്സും സ്ഥ​​​ല​​ത്തെ​​​ത്തി ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ട​​​യ്ക്ക​​​ല്‍ താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.