ഒടുവിൽ നാഗന്പടം പാലം പൊളിച്ചുനീക്കി
Sunday, May 26, 2019 1:59 AM IST
കോ​​ട്ട​​യം: എം​​സി റോ​​ഡി​​ലു​​ള്ള പ​​ഴ​​യ നാ​​ഗ​​ന്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ലം പൊ​​ളി​​ച്ചു​നീ​​ക്കി. വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ രാ​​ത്രി​​യോ​​ടെ ആ​​രം​​ഭി​​ച്ച ജോ​​ലി​​ക​​ൾ ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ​​യാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പു നി​​യ​​ന്ത്രി​​ത സ്ഫോ​​ട​​ന​​ത്തി​​ലു​​ടെ ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ച്ച പാ​​ലം അ​​തി​​നു സാ​​ധി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ പ​​ല ഭാ​​ഗ​​ങ്ങ​​ളാ​​യി മു​​റി​​ച്ചു മാ​​റ്റി​​യാ​​ണു പാ​​ലം പൊ​​ളി​​ച്ച​​ത്.

വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ച​​തി​​നു പി​​ന്നാ​​ലെ റെ​​യി​​ൽ പാ​​ത സു​​ര​​ക്ഷി​​ത​​മാ​​യി മൂ​​ടി, വൈ​​ദ്യു​​തി ലൈ​​നു​​ക​​ൾ അ​​ഴി​​ച്ചു മാ​​റ്റു​​ന്ന ജോ​​ലി​​ക​​ളാ​​ണ് ആ​​ദ്യം ആ​​രം​​ഭി​​ച്ച​​ത്. പി​​ന്നീ​ട് പാ​​ത​​യി​​ൽ​നി​​ന്നു പാ​​ല​​ത്തി​​നു താ​​ങ്ങു ന​​ൽ​​കി. പാ​​ല​​ത്തി​​ന്‍റെ ബ​​ലം കു​​റ​​യ്ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ദ്യം ആ​​ർ​​ച്ചു​​ക​​ളാ​​ണു പൊ​​ളി​​ച്ചു നീ​​ക്കി​​യ​​ത്. രാ​​ത്രി 7.30നാ​​ണു പാ​​ലം പൂ​​ർ​​ണ​​മാ​​യും പൊ​​ളി​​ച്ചു മാ​​റ്റി​​യ​​ത്. പി​ന്നീ​ട് റെ​​യി​​ൽ​​വേ പാ​​ള​​യ​​ത്തി​​ലെ കോ​​ണ്‍ക്രീ​​റ്റ് അ​​വ​​ശി​​ഷ്‌​ട​​ങ്ങ​​ളും നീ​​ക്കം​ചെ​​യ്തു.


റെ​​യി​​ൽ​​വേ​​യു​​ടെ ക​​ർ​​ശ​​ന നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണു പാ​​ലം മു​​റി​​ച്ചു മാ​​റ്റി​​യ ജോ​​ലി​​ക​​ൾ ന​​ട​​ന്ന​​ത്. നാ​​ഗ​​ന്പ​​ട​​ത്തും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പോ​​ലീ​​സി​​ന്‍റെ ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​ ശേ​​ഷം വൈ​​ദ്യു​​തി ബ​​ന്ധം പു​​നഃ​സ്ഥാ​​പി​​ച്ചു. സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​ക​​ളെത്തുടർന്ന് ഇ​​ന്നു പു​​ല​​ർ​​ച്ച​​യോ​​ടെ ട്രെ​​യി​​നു​​ക​​ൾ പാ​​ള​​ത്തി​ലൂടെ ക​​ട​​ത്തി​​വിട്ടതായും റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.