കാന്പസ് അതിക്രമം കേരളത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
കാന്പസ് അതിക്രമം കേരളത്തിന് അപമാനമെന്ന്  കേന്ദ്രമന്ത്രി വി. മുരളീധരൻ
Sunday, July 14, 2019 1:40 AM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വം കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥിസം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ഴു​വ​ൻ അ​പ​മാ​ന​ക​ര​മാ​ണെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ന്‍റ​ണി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​ല്ലാം വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ട​ന്നുവ​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ഇ​ന്ന് വി​ദ്യാ​ർ​ഥിസം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നരം​ഗ​ത്തെ നി​ല​വാ​ര​വും മൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​സാ​ന്മാ​ർ​ഗി​ക​ത​യു​ടെ​യും ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി മാ​റി. കോ​ള​ജി​ലേ​ക്ക് ക​ത്തി​യു​മാ​യി വ​രു​ന്ന സം​സ്കാ​രം കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽനി​ന്ന് എ​സ്എ​ഫ്ഐ​ക്ക് ഒ​ഴി​ഞ്ഞു മാ​റാ​ൻ ക​ഴി​യി​ല്ല.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മ​റ്റു വി​ദ്യാ​ർ​ഥിസം​ഘ​ട​ന​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻപോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മു​ൻ​പ് ഏ​താ​നും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​രേ അതി​ക്ര​മം ഉ​ണ്ടാ​യ​പ്പോ​ൾ അ​വ​രി​ൽ ന​ക്സ​ൽ ബ​ന്ധം ആ​രോ​പി​ച്ചാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​രോ​ധി​ച്ച​ത്.

ഇ​പ്പോ​ൾ സി​പി​എം നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പി​രി​ച്ചുവി​ട്ടി​രി​ക്കു​ന്നു. ഇ​ത് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ഒ​രു താ​ത്കാ​ലി​ക ന​ട​പ​ടി മാ​ത്ര​മാ​ണെന്നും മുരളീധരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.